വീട്ടിനുള്ളിൽ ഉറങ്ങി കിടന്നിരുന്ന വിദ്യാർഥിനി വെടിയേറ്റു മരിച്ചു

crystal-rodriguez
SHARE

ഡാലസ് ∙ സൗത്ത് ഡാലസിൽ വീട്ടിനുള്ളിൽ ഉറങ്ങി കിടന്നിരുന്ന 18 വയസ്സുള്ള വിദ്യാർഥിനി വെടിവയ്പ്പിൽ കൊല്ലപ്പെട്ടു. ജനുവരി 11 ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. ക്രിസ്റ്റൽ റോഡ്രിഗസ് എന്ന പതിനെട്ടുകാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇന്റർ സ്റ്റേറ്റ് 30 ഡോൾഫിൽ റോഡിലുള്ള വസതിയിലായിരുന്നു ഇവർ മറ്റുള്ളവർക്കൊപ്പം കിടന്നുറങ്ങിയിരുന്നത്. 

വീടിനു പുറത്ത് റോഡിൽ നിന്നും പാഞ്ഞുവന്ന വെടിയുണ്ട അടുക്കള ജനൽ തുളച്ചു വീടിന്റെ പുറകിലെ മുറിയിൽ കിടന്നുറങ്ങിയിരുന്ന യുവതിയുടെ ശരീരത്തിൽ തറക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡ്രൈവ് ബൈ ഷൂട്ടിങ് ആണ് സംഭവം എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

അക്രമികൾ ഈ യുവതിയെ ലക്ഷ്യം വച്ചാണ് വെടിവെച്ചതെന്ന് വിശ്വസിക്കാൻ കഴിയില്ലെന്നാണ് ഡാലസ് പൊലീസ് പറയുന്നത്. ഏതെങ്കിലും രീതിയിലുള്ള കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർ ആരുംതന്നെ ഈ വീട്ടിലുണ്ടായിരുന്നില്ലെന്നും ഡിപിഡി ചീഫ് എഡി ഗാർസിയ പറഞ്ഞു. മാതാവും അമ്മാവനും രണ്ടു സഹോദരുമായാണ് ഈ വീട്ടിൽ യുവതി താമസിച്ചിരുന്നത്.

ക്രിസ്റ്റൽ റോഡ്രിഗസ് ഫ്ലൈറ്റ് അറ്റൻഡ് ആകുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു. ‘എന്റെ മകളുടെ ജീവൻ എന്തിനാണ് അക്രമികൾ എടുത്തതെന്ന് മനസ്സിലാകുന്നില്ല’– ക്രിസ്റ്റലിന്റെ മാതാവ് പറഞ്ഞു. സംഭവത്തെ കുറിച്ചു സൂചന നൽകുന്നവർക്ക് 5000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. വിവരം ലഭിക്കുന്നവർ 214 373 8477 നമ്പറിൽ ബന്ധപ്പെടണമെന്നും പൊലീസ് അഭ്യർഥിച്ചു.

English Summary : Sleeping teen killed in South Dallas drive-by shooting

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN US
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA