രാത്രിയിൽ നടക്കാനിറങ്ങിയ വിദ്യാർഥിനി അജ്ഞാതന്റെ വെടിയേറ്റു മരിച്ചു

diamond-alvarez-2
SHARE

ഹൂസ്റ്റൺ ∙ സൗത്ത് വെസ്റ്റ് ഹൂസ്റ്റണിൽ16 വയസ്സുള്ള വിദ്യാർഥിനി അജ്ഞാതന്റെ വെടിയേറ്റു മരിച്ചു.  ജനുവരി 11 ചൊവ്വാഴ്ച രാത്രി 9 മണിക്ക് ആണു സംഭവം. ഡയമണ്ട് അൽവാറസ് എന്ന കൗമാരക്കാരി രാത്രിയിൽ നടക്കാനിറങ്ങിയതായിരുന്നു. കൂടെ വളർത്തു നായയും ഉണ്ടായിരുന്നതായി ഹൂസ്റ്റൺ പൊലിസ് അറിയിച്ചു. ഡയമണ്ട് ഇല്ലാതെ വളർത്തുനായ തിരിച്ചെത്തിയപ്പോഴാണു വീട്ടുകാർ അന്വേഷണം ആരംഭിച്ചത്.  വെടിയൊച്ച കേട്ടതായി ആരോ പൊലിസിൽ അറിയിച്ചതിനെ തുടർന്നു പൊലിസെത്തുമ്പോൾ വെടിയേറ്റു നിലത്തു കിടക്കുന്ന ഡയമണ്ട് മരണവുമായി മല്ലിടുകയായിരുന്നു. സിപിആർ നൽകിയെങ്കിലും രക്ഷിക്കാനായില്ല. സംഭവ സ്ഥലത്തുവച്ചു തന്നെ മരണം നടന്നതായി പൊലിസ് സ്ഥിരികരിച്ചു.നിരവധി വെടിയൊച്ചകൾ കേട്ടതായാണു റിപ്പോർട്ട്. കറുത്ത കളറുള്ള ഒരു വാഹനം സംഭവ സ്ഥലത്തു നിന്നും പോകുന്നതായി സമീപത്തുള്ള ക്യാമറകളിൽ നിന്നു പൊലിസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ കുറിച്ചു വിവരം ലഭിച്ചിട്ടില്ല.

ഹൂസ്റ്റൺ മാഡിസൺ ഹൈസ്ക്കൂൾ സോഫൊ മോർ വിദ്യാർഥിനിയാണ് ഡയമണ്ട്. കോസ്മറ്റോളജിസ്റ്റ് ആകണമെന്നായിരുന്നു ഡമയണ്ടിന്റെ ആഗ്രഹമെന്നും വോളിബോൾ, ബാസ്കറ്റ് ബോൾ തുടങ്ങി സ്പോർട്സുകളിൽ ഡയമണ്ട് താൽപര്യം പ്രകടിപ്പിച്ചിരുന്നുവെന്നും കുടുംബാംഗങ്ങൾ അറിയിച്ചു.

diamond-alvarez

ഹൂസ്റ്റൺ ഐഎസ്ഡി ഡയമണ്ടിന്റെ ആകസ്മിക വിയോഗത്തിൽ അനുശോചനം അറിയിക്കുകയും സഹപാഠികളെ ആശ്വസിപ്പിക്കുന്നതിനു കൗൺസിലർമാരെ പ്രത്യേകം നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.

English Summary : 16-year old girl shot and killed while walking her dog in south west Houston

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN US
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA