ADVERTISEMENT

ന്യൂയോർക്ക്∙ ഫൊക്കാനയുടെ 2022-2024 ഭരണസമിതിയിൽ ട്രഷറർ സ്ഥാനാർഥിയായി ഫൊക്കാനയിലെ യുവ നേതാവും മാധ്യമ പ്രവർത്തകനുമായ ബിജു ജോൺ കൊട്ടാരക്കര മത്സരിക്കുന്നു. ന്യൂയോർക്ക് ലോങ്ങ് ഐലൻഡിലെ സാമൂഹ്യ പ്രവർത്തകനും സംഘാടകനുമായ ബിജു നിലവിൽ ഫൊക്കാനയുടെ അഡിഷണൽ അസോസിയേറ്റ് ട്രഷറർ ആണ്. ലോങ്ങ് ഐലൻഡിലെ സാമൂഹിക സാംസ്‌കാരിക സാമുദായിക മണ്ഡലങ്ങളിൽ നിറ സാന്നിധ്യമായ ബിജു,  ലീലാ മാരേട്ട് നേതൃത്വം നൽകുന്ന ടീമിൽ നിന്നാണ് മത്സര രംഗത്തേക്ക് വരുന്നത്.

 

ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമെന്ന നിലയിൽ ഫൊക്കാനയുടെ  നിരവധി പരിപാടികളിൽ സജീവ സാന്നിധ്യം തെളിയിച്ച ബിജു ജോൺ കൊട്ടാരക്കര  വിവിധ സ്റ്റേറ്റുകളിൽ യാത്ര ചെയ്ത് പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ഒർലാണ്ടോ കൺവെൻഷന്റെ വിജയത്തിനായി അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിലായി നടന്ന രെജിസ്ട്രേഷൻ കിക്ക് ഓഫ് ചടങ്ങുകൾ നേരീട്ട് പങ്കെടുത്തിട്ടുള്ള ബിജു ജോൺ, ജോർജി വർഗീസ് - സജിമോൻ ആന്റണി ടീമിലെ നെടും തൂണായി നിന്നു പ്രവർത്തിച്ച എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളിൽ ഒരാളാണ്. അതുകൊണ്ട് തന്നെ ബിജുവിന്റെ സ്ഥാർത്ഥിത്വം താൻ നേതൃത്വം നൽകുന്ന ടീമിന് ഏറെ ഗുണം ചെയ്യുമെന്ന് പ്രസിഡണ്ട് ആയി മത്സരിക്കുന്ന ലീല മാരേട്ട്  പറഞ്ഞു.

 

ഏറെ സൗമ്യനും മികച്ച സംഘടനാ പ്രവണ്യവുമുള്ള  ബിജു മികച്ച ഒരു എഴുത്തുകാരൻ കൂടിയാണ്. കേരള ടൈംസ് ഓൺലൈൻ ന്യൂസ് പോർട്ടലിന്റെ ഡെപ്യൂട്ടി എഡിറ്റർ ആയ ബിജു അടുത്തയിടെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐപിസിഎൻഎ) യുടെ ന്യൂയോർക്ക് ചാപ്റ്റർ ജോയിന്റ് ട്രഷർ ആയി തിരഞ്ഞെടുക്കപ്പെട്ടു. ഫൊക്കാനയുടെ ത്രൈമാസികയായ ഫൊക്കാന ടുഡേയുടെ ചീഫ് എഡിറ്റർ കൂടിയായ ബിജുവിന്റെ നേതൃത്വത്തിൽ 3 ലക്കങ്ങൾ ഇതിനകം പുറത്തിറക്കി കഴിഞ്ഞു.

 

സാമൂഹ്യ പ്രവർത്തനത്തിൽ ഏറെ ചെറുപ്പത്തിൽ തന്നെ ആകൃഷ്ടനായി സ്കൂൾ കോളേജ് പഠന കാലത്തു കേരള സ്റ്റുഡന്റ്സ് യൂണിയനിൽ പ്രവർത്തനം തുടങ്ങിയ ബിജുവിനു  അതോടൊപ്പം തന്നെ സ്കൗട്ട്, നാഷണൽ കേഡറ്റ് കോർപ്സ്, തുടങ്ങിയ മേഖലകളിൽ ലഭിച്ച പരിശീലനം പൊതുജീവിതത്തിൽ സമൂഹത്തോടു നന്മചെയ്യാനുള്ള  പ്രതിബദ്ധത നന്നേ ചെറുപ്പത്തിൽ തന്നെ വളർന്നു രൂപപ്പെട്ടിരുന്നു.  ചെറുപ്പത്തിൽ സായത്തമാക്കിയ പൊതുപ്രവർത്തനത്തോടുള്ള അഭിവാഞ്ജയും ചാരിറ്റി പ്രവർത്തനങ്ങളും അമേരിക്കയിൽ എത്തിയ ശേഷവും തുടരുവാൻ  അദ്ദേഹത്തിനു കഴിഞ്ഞു. ഫൊക്കാനയിൽ സജീവമായതോടെയാണ് തന്റെ  പ്രവർത്തനമേഖലയ്ക്ക് ഒരു പുതിയ  ദിശാ ബോധം തന്നെ കൈവരിച്ചരിച്ചതെന്ന് ബിജു സാക്ഷ്യപ്പെടുത്തുന്നു. 

 

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വളരെ ചെറുപ്പത്തിലേ തന്നെ സജീവമായി പ്രവർത്തിച്ചിരുന്ന ബിജുവിന് തന്റെ ജീവിതത്തിലുടെനീളം അത് പ്രാവർത്തികമാക്കാൻ കഴിഞ്ഞതാണ് അദ്ദേഹത്തിന്റെ പൊതുപ്രവർത്തന രംഗത്തെ ശ്രദ്ധേയമായ നേട്ടം. നാട്ടിലും ദുബായിയിലും ഒട്ടേറെ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ബിജു തന്റെ എളിയ സമ്പാദ്യത്തിൽ നിന്ന് ഒരു പങ്ക് ആലംബഹീനർക്കായി മാറ്റി വയ്ക്കാറുണ്ട്. അമേരിക്കയിൽ എത്തിയ ശേഷം ജീവകാരുണ്യ പ്രവർത്തങ്ങൾക്കും സാമൂഹ്യ പ്രതിബദ്ധതയുള്ള മറ്റ് മേഖലകളിലുള്ള  ഇടപെടലുകളും  കൂടുതൽ സജീവമാക്കാൻ ബിജുവിനു കഴിഞ്ഞു. അമേരിക്കൻ രാഷ്ട്രീയ രംഗത്തേക്ക് കടന്നു വന്ന മലയാളികൾ ഉൾപ്പെടെയുള്ള നിരവധി ഇന്ത്യക്കാർക്ക് കൊടിയുടെ നിറം നോക്കാതെ കക്ഷി രാക്ഷ്ട്രീയ ഭേദമന്യേ പിന്തുണ നൽകിയിട്ടുള്ള അദ്ദേഹം നിരവധി സ്ഥാനാർഥികളുടെ പ്രചാരണത്തിൽ സജീവമായി പങ്കെടുക്കുകയും തെരെഞ്ഞെടുപ്പ് ഫണ്ടിലേക്കുള്ള ധനസമാഹരണത്തിനു ചുക്കാൻ പിടിക്കുകയും ചെയ്തിട്ടുണ്ട്.

 

കേരളാ എഞ്ചിനീയറിംഗ് ഗ്രാഡുവേറ്റ് അസോസിയേഷൻ ഇൻ നോർത്ത് അമേരിക്കയുടെ  (കീൻ)  ഇപ്പോഴത്തെ ന്യൂസ് ലെറ്റർ ആൻഡ് പുബ്ലിക്കേഷൻസ് കോർഡിനേറ്റർ ആണ്. കീൻ ലോങ്ങ് ഐലൻഡ് റീജിയണൽ വൈസ് പ്രസിഡന്റ്, പബ്ലിക് റിലേഷൻ കോർഡിനേറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ. സി ) ചാപ്റ്ററിന്റെ  ന്യൂ യോർക്ക് റീജിയൻ വൈസ് പ്രസിഡന്റ്, ഇന്ത്യൻ അമേരിക്കൽ മലയാളീ കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്‌സ് ആൻഡ് ന്യൂയോർക്ക് റീജിയൻ പബ്ലിക് റിലേഷൻ കോർഡിനേറ്റർ എന്നീ ചുമതലകളും ഇപ്പോൾ നിർവഹിക്കുന്നുണ്ട്.

 

പന്തളം എൻ എസ് എസ് പോളിടെക്‌നിക്കലിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് കഴിഞ്ഞു ദുബായിൽ ഇക്കണോസ്റ്റോ മിഡിൽ ഈസ്റ്റിൽ സെയിൽസ് എഞ്ചിനീയർ ആയിരുന്ന ബിജു 2005-ൽ അമേരിക്കയിൽ കുടിയേറി. ദുബായിൽ ദീർഘകാലം വിവിധ കമ്പനികളിൽ എഞ്ചിനീയറിങ് മേഖലയിൽ ജോലി ചെയ്തിരുന്നു. അമേരിക്കയിൽ എത്തിയതിനു ശേഷം മെക്കാനിക്കൽ എഞ്ചിനീയറിങ്ങും മാനേജ്മെന്റിൽ എംബിഎ ബിരുദവും നേടി. കഴിഞ്ഞ 13 കൊല്ലമായി ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റ് അതോറിറ്റിയിൽ സൂപ്പർവൈസർ ആയി ജോലി ചെയ്യുന്നു.

ഭാര്യ: ഷിജി ജോൺ (രെജിസ്റ്ററെഡ് നേഴ്സ്), മക്കൾ: ക്രിസ്റ്റീനാ ജോൺ, ജൊയാന ജോൺ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com