ADVERTISEMENT

ഫ്ലോറിഡാ ∙ കോവിഡ് 19 ടെസ്റ്റ് കിറ്റുകളുടെ ക്ഷാമം നേരിടുന്ന ഫ്ലോറിഡാ സംസ്ഥാനത്തു വെയർ ഹൗസിൽ കെട്ടികിടക്കുന്ന കാലാവധി കഴിഞ്ഞ കിറ്റുകൾക്ക് മൂന്നു മാസം കൂടി കാലാവധി നീട്ടികിട്ടിയതായി ഫ്ലോറിഡാ ഗവർണർ റോൺ ഡിസാന്റിസ് ജനുവരി 12 ബുധനാഴ്ച വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഡിസംബറിൽ കാലാവധി അവസാനിച്ച ഒരു മില്യൺ കൊറോണ വൈറസ് റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ഉപയോഗിക്കുന്നതിനുള്ള അനുമതി യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് നൽകിയിരിക്കുന്നത്.ഡിസംബർ 26 നും നവംബർ 30ന് കാലാവധി അവസാനിച്ച കിറ്റുകൾ വേയർ ഹൗസിൽ നിന്നും എമർജൻസി മാനേജ്മെന്റ് ഓഫീസും, കൗണ്ടി ഹെൽത്ത് ഡിപ്പാർട്ട്മെന്റ്, പബ്ലിക്ക് സേഫ്റ്റി ഏജൻസീസ്, ഹോസ്പിറ്റൽ, ലോണ  ടേം കെയർ ഫെസിലിറ്റീസ് തുടങ്ങിയ കേന്ദ്രങ്ങളിലേക്കാണ് അയച്ചിട്ടുണ്ട്.

fda-logo

2021 ൽ ലഭിച്ച കിറ്റുകൾക്ക് ആവശ്യക്കാർ കുറവായതിനാൽ വേയർ ഹൗസിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇപ്പോൾ സംസ്ഥാനം അതീവ ഗുരുതരാവസ്ഥയിലാണെന്നും കോവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കേണ്ടതുണ്ടെന്നും ഗവർണർ പറഞ്ഞു. ബുധനാഴ്ച മാത്രം ഫ്ലോറിഡായിൽ 71742 കോവിഡ് കേസ്സുകൾ സ്ഥിരികരിച്ചു. പാൻഡമിക്കിനുശേഷം ഫ്ലോറിഡയിൽ ഇതുവരെ 4878524 പോസിറ്റീവ് കേസുകളും, 62,819 മരണവും സംഭവിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com