ADVERTISEMENT

ഹൂസ്റ്റണ്‍ ∙ ന്യൂയോര്‍ക്ക് സിറ്റിയില്‍ പുതിയ കോവിഡ് -19 കേസുകളുടെ എണ്ണം ഡിസംബറിനെ അപേക്ഷിച്ച് ഇന്ന് ഇരുപത്തിരട്ടിയിലധികം ഉയര്‍ന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഇത് വ്യാപകമായി പടരുന്നുണ്ടായിരുന്നുവെങ്കിലും ഇത്രമാത്രം ഉയര്‍ന്ന സ്ഥിതിയിലായിരുന്നില്ല കാര്യങ്ങള്‍. ഇപ്പോള്‍ ബൂസ്റ്റര്‍ ഡോസുകള്‍ സ്വീകരിച്ചവര്‍ വരെ ഒമിക്രോണ്‍ പിടിയിലായി കഴിഞ്ഞു. എന്നാല്‍, കോവിഡ് പോലെ ഭയക്കേണ്ടതില്ലെന്നതു മാത്രമാണ് ആശ്വാസം. ഈ പുതിയ വൈറസിനൊത്തു ജീവിക്കാവുന്ന വിധത്തിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നുവെന്ന് ലോകാരോഗ്യസംഘടനയും പറയുന്നു. സ്‌കൂള്‍ അടച്ചെങ്കിലും പലയിടത്തും ഇപ്പോള്‍ തുറന്നിട്ടുണ്ട്. വലിയ വ്യാപനം ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഉണ്ടായിട്ടും പലയിടത്തും നിയന്ത്രണങ്ങള്‍ മാത്രമാണുള്ളത്.

 

ന്യൂജഴ്സിയിലും മേരിലാന്‍ഡിലും ഈ ആഴ്ച പുതിയ കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായി. പല പ്രധാന നഗരങ്ങളിലും, രോഗികളുടെ എണ്ണം വർധിക്കുന്നതിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം കഴിഞ്ഞ ശൈത്യകാലത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തുകയും ചെയ്തു. വാക്‌സിനേഷന്‍ ചെയ്യാത്തവര്‍ക്കെതിരെ സാമൂഹികവ്യാപമായി പ്രതിഷേധം ഉയരുന്നുണ്ട്. ടെസ്റ്റിങ് വ്യാപകമായി ലഭ്യമാക്കാനുള്ള ദേശീയ ശ്രമത്തിന്റെ അഭാവത്തില്‍, ചില വലിയ യുഎസ് കമ്പനികള്‍ അവരുടെ തൊഴിലാളികള്‍ക്കായി സ്വന്തം ടെസ്റ്റിങ് സേവനങ്ങള്‍ സ്ഥാപിക്കുന്നു. ദശലക്ഷക്കണക്കിന് സൗജന്യ ടെസ്റ്റുകള്‍ സ്‌കൂളുകള്‍ക്ക് വിതരണം ചെയ്യുമെന്ന് വൈറ്റ് ഹൗസ് വാഗ്ദാനം ചെയ്തു.

 

ലോകമെമ്പാടും ഒമിക്രോണ്‍ വലിയ തോതിലാണ് വ്യാപിക്കുന്നത്. ശീതകാല ഒളിംപിക്സിന് ആഴ്ചകള്‍ക്കുമുമ്പ് ചൈനയില്‍ പുതിയ വേരിയന്റ് പൊട്ടിപ്പുറപ്പെടുന്നത്  രാജ്യത്തിന്റെ ''സിറോ കോവിഡ്'' നയത്തില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ ഗെയിംസ് നടത്താനുള്ള വെല്ലുവിളിയെ ഇത് അടിവരയിടുന്നു. ഫെബ്രുവരി നാലിനാണ് ശീതകാല ഒളിംപിക്‌സ് ആരംഭിക്കുന്നത്. യൂറോപ്പില്‍, ലോകാരോഗ്യസംഘടന. അടുത്ത ആറ് മുതല്‍ എട്ട് ആഴ്ചകള്‍ക്കുള്ളില്‍ ഭൂഖണ്ഡത്തിലെ പകുതിയിലധികവും പേർക്ക് ഒമിക്രോണ്‍ ബാധിച്ചേക്കാമെന്ന് മുന്നറിയിപ്പ് നല്‍കി.

 

ഏകദേശം ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന കേസുകളില്‍ വന്‍ കുതിച്ചുചാട്ടം, തുടര്‍ന്ന് ദ്രുതഗതിയിലുള്ള ഇടിവ്, യുഎസിനേക്കാള്‍ നേരത്തെ ഒമിക്രോണ്‍ എത്തിയ ചില സ്ഥലങ്ങളിലെ അനുഭവവുമായി പൊരുത്തപ്പെടും. എന്തായാലും ആദ്യമെത്തിയ ദക്ഷിണാഫ്രിക്കയില്‍, പുതിയ പ്രതിദിന കേസുകള്‍ 70 ശതമാനം കുറഞ്ഞു. ഡിസംബര്‍ മധ്യത്തോടെയുള്ള വ്യാപനത്തിനു ശേഷമാണിത്. ദക്ഷിണാഫ്രിക്കയുടെ സമീപകാല പ്രവണത കാണിക്കുന്ന ചാര്‍ട്ട് കുത്തനെ കുറഞ്ഞ ഡാറ്റ കാണിക്കുന്നു. പാന്‍ഡെമിക് ട്രെന്‍ഡുകള്‍ യുഎസിലേക്കാള്‍ ഏതാനും ആഴ്ചകള്‍ മുന്നിലുള്ള ബ്രിട്ടനില്‍, പുതുവര്‍ഷത്തിന് തൊട്ടുപിന്നാലെ കേസുകള്‍ ഉയര്‍ന്നു, അതിനുശേഷം കുറച്ച് കുറഞ്ഞു: ഡെല്‍റ്റ വേരിയന്റ് പോലെ, കോവിഡിന്റെ മുന്‍ പതിപ്പുകള്‍ക്കൊപ്പം, മുകളിലേക്കും താഴേക്കും പോകുന്ന പ്രവണത കാണിക്കുന്നു.

 

ശാസ്ത്രജ്ഞര്‍ക്ക് കോവിഡിന്റെ സൈക്കിളുകള്‍ പൂര്‍ണ്ണമായി മനസ്സിലാകുന്നില്ല. ഒമിക്രോണ്‍ പകര്‍ച്ചവ്യാധിയാണ്, അത് വേഗത്തില്‍ പടരുന്നു. ഈ ദ്രുതഗതിയിലുള്ള വ്യാപനം അർഥമാക്കുന്നത്, രോഗബാധിതരാകാന്‍ സാധ്യതയുള്ള മിക്ക ആളുകളിലേക്കും ഇത് കൂടുതല്‍ വേഗത്തില്‍ എത്തിച്ചേരുന്നു എന്നാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com