'കുറുപ്പ്' വിജയാഘോഷം കാനഡയിലും

kurup-movie
SHARE

ബർലിങ്ടൺ∙ കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം തിയറ്ററുകൾ തുറന്നപ്പോൾ മലയാള സിനിമാപ്രേമികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രമായ 'കുറുപ്പി'ന്റെ വിജയാഘോഷം കാനഡയിലും നടന്നു. ദുൽഖർ സൽമാൻ നായകനായ ചിത്രവുമായി ബന്ധപ്പെട്ട ആഘോഷം സിനി സ്റ്റാർസ് തിയറ്ററിലായിരുന്നു. 'ദി കൗണ്ടർ മൂവ്' ഷോർട്ട്ഫിലിമിന്റെ വിജയവും ഇതോടൊപ്പം ആഘോഷിച്ചു.

മലയാളി സമൂഹത്തിലെ പ്രമുഖരുടെ സാന്നിധ്യത്തിലൂടെ ശ്രദ്ധേയമായ ചടങ്ങിൽ ദിവ്യ രാജായിരുന്നു അവതാരക. റിയൽറ്റർ സൈബു മാത്യു, ബാരിസ്റ്റർ ലത മേനോൻ, ‘അച്ചായൻസ് ഹൗസ്', 'കനേഡിയൻ താളുകൾ', മീഡിയ പാർട്നർ 'സ്വാഗതം കാനഡ' ആർഇജി ഇമിഗ്രേഷൻ ആൻഡ് എജ്യുക്കേഷൻ ഗ്രൂപ്പ്, കൈരളി റസ്റ്ററന്റ്,  ക്രിസ് ലാമണ്ണിൽ ലോ ഓഫിസ് തുടങ്ങിയവരായിരുന്നു പരിപാടിയുടെ പ്രായോജകർ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN US
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA