ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക ഷിക്കാഗോ ചാപ്റ്ററിന് പുതിയ നേതൃത്വം‌

ipcna-chicago
SHARE

ഷിക്കാഗോ∙നോർത്ത് അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ ഷിക്കാഗോ ചാപ്റ്ററിന് പുതിയ നേതൃത്വം. ശിവൻ മുഹമ്മ (കൈരളി ടിവി) യുടെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് അടുത്ത രണ്ടു വർഷത്തേക്ക് ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക ഷിക്കാഗോ ചാപ്റ്ററിനെ നയിക്കുവാൻ വേണ്ടി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഷിക്കാഗോ ചാപ്റ്ററിനെ കഴിഞ്ഞ രണ്ടു വർഷക്കാലം നയിക്കുകയും ഈ വർഷം നാഷനൽ കമ്മറ്റിയിൽ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത ബിജു സഖറിയാ (ഫ്‌ളവേഴ്‌സ് ടിവി) യുടെ അധ്യക്ഷതയിൽ കൂടിയ ബോർഡ് മീറ്റിങ്ങിൽ വച്ചാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്. സെക്രട്ടറിയായി പ്രസന്നൻ പിള്ള (കൈരളി ടിവി), ട്രഷറർ ആയി അനിൽ മറ്റത്തിക്കുന്നേൽ (ഏഷ്യാനെറ്റ് ), വൈസ് പ്രസിഡണ്ട് ജോയിച്ചൻ പുതുക്കുളം (ഫ്രീലാൻസ് ജേർണലിസ്റ്റ് ), ജോയിന്റ് സെക്രട്ടറിയായി വർഗ്ഗീസ് പാലമലയിൽ (മാസപ്പുലരി) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ശിവൻ മുഹമ്മ കൈരളി ടിവി യുഎസ്എ യുടെ ഡയറക്ടർ ആയി പ്രവർത്തിക്കുന്നു.സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പ്രസന്നൻ പിള്ള കൈരളി ടിവി യുഎസ്എ യുടെ സജീവ പ്രവർത്തകനാണ്. ട്രഷറർ ആയി തിരഞ്ഞെടുക്കപ്പെട്ട അനിൽ മറ്റത്തിക്കുന്നേൽ, ഏഷ്യാനെറ്റ് യുഎസ് വീക്കിലി റൗണ്ടപ്പിന്റെ എക്സിക്യൂട്ടീവ് എഡിറ്ററായി പ്രവർത്തിക്കുന്നു.  വൈസ്പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ജോയിച്ചൻ പുതുക്കുളം, അമേരിക്കയിലെ സീനിയർ ഇന്ത്യൻ മാധ്യമ പ്രവർത്തകരിൽ ഒരാളാണ്.

ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത് വർഗ്ഗീസ് പാലമലയിലാണ്. ഷിക്കാഗോയിലെ സാമൂഹിക സാംസ്ക്കാരിക മേഖലകളിൽ സുപരിചിതനായ അദ്ദേഹം .അനിലാൽ ശ്രീനിവാസൻ,  ചാക്കോ മറ്റത്തിൽപറമ്പിൽ, അല്ലൻ ജോർജ്, സാജു കണ്ണമ്പള്ളി, റോയ് മുളക്കുന്നം, ഡോ. സിമി ജെസ്റ്റോ, ജോർജ് ജോസഫ്, റോസ് വടകര, ഷാനാ മോഹൻ, റോമിയോ കാട്ടൂക്കാരൻ, സരിതാ മേനോൻ എന്നിവർ ബോർഡ് മെംബർമാരായി പ്രവർത്തിക്കും.

ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ അഡ്വൈസറി ബോർഡ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട മുൻ ഷിക്കാഗോ ചാപ്റ്റർ പ്രസിഡന്റും മുൻ നാഷണൽ പ്രസിഡന്റുമായ ബിജു കിഴക്കേക്കുറ്റിനെയും , നാഷണൽ വൈസ്  പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബിജു സഖറിയായെയും യോഗം അഭിനന്ദിച്ചു. മികച്ച രീതിയിൽ നടത്തപ്പെട്ട മീഡിയ കോൺഫറൻസിന് ശക്തമായ പിന്തുണ നൽകിയ ബിജു സഖറിയായുടെ നേതൃത്വത്തിലുള്ള കമ്മറ്റിയേയും എല്ലാ അംഗങ്ങളെയും  ബിജു കിഴക്കേക്കുറ്റ് അഭിനന്ദിക്കുകയും നന്ദിപറയുകയും ചെയ്തു. ഇന്ത്യാ പ്രസ്സ് ക്ലബ്ബിന്റെ ചിക്കാഗോ ചാപ്റ്റർ പ്രസിഡണ്ട് എന്ന നിലക്ക് ചുമതല ഏറ്റെടുത്ത ശിവൻ മുഹമ്മ, യോഗത്തിൽ പങ്കെടുക്കുകയും മികച്ച ഒരു ടീമിനെ തെരഞ്ഞെടുക്കുകയും ചെയ്ത ചാപ്റ്റർ അംഗങ്ങൾക്ക് നന്ദി അറിയിക്കുകയും, ഭരമേല്പിച്ച ഉത്തരവാദിത്വം മികച്ച രീതിയിൽ നിറവേറ്റുവാനും ഇന്ത്യാ പ്രസ്സ് ക്ലബ്ബിന്റെ മാതൃകാപരമായ പ്രവർത്തനങ്ങൾ നാഷനൽ കമ്മറ്റിയോട് ചേർന്ന് നിന്നുകൊണ്ട് തുടരുവാനും  ശ്രമിക്കുമെന്നും അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS