ADVERTISEMENT

വെർജിനിയ ∙ വെർജിനിയ സംസ്ഥാനത്തെ 74–ാം മത് ഗവർണറായി ഗ്ലെൻ യംഗ്കിൻ സത്യപ്രതിജ്ഞ ചെയ്തു. 2009 നു ശേഷം ആദ്യമായി റിപ്പബ്ലിക്കൻ ഗവർണറായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് യംഗ്കിൻ. ഗവർണർക്കൊപ്പം ലഫ്റ്റ്നന്റ് ഗവർണറായി വിൻസം സിയേഴ്സും അറ്റോർണി ജനറലായി ജെയ്സൺ മിയാർസും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

 നവംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക് സ്ഥാനാർഥിയായിരുന്ന ടെറി മെക്‌ളാഫിയെ പരാജയപ്പെടുത്തിയാണ് ഗ്ലെൻ ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടത്. ടെറിക്ക് 1600116 (48%) വോട്ട് ലഭിച്ചപ്പോൾ ഗ്ലെൻ 1663596 (50.6%) വോട്ട് കരസ്ഥമാക്കി. തുടർച്ചയായി രണ്ടു തവണ ഗവർണറായി മത്സരിക്കുന്നതിന് വെർജിനിയ ഭരണഘടന അനുവദിക്കാത്തതിനാൽ നിലവിലുള്ള ഡമോക്രാറ്റിക് ഗവർണർ റാൾഫ് നോർതമിന മത്സരിക്കാനായില്ല.

വെർജിനിയ സംസ്ഥാനത്തെ സാമ്പത്തിക, വിദ്യാഭ്യാസ, പൊതുജനാരോഗ്യം തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയായിരുന്നു ഗ്ലെൻ തിരഞ്ഞെടുപ്പിനെ നേരിട്ടത്.

 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബൈഡനെ വിജയിപ്പിച്ച സംസ്ഥാനമാണ് വെർജിനിയ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com