ADVERTISEMENT

അറ്റ്ലാന്റാ ∙ മെട്രോപോലിറ്റൻ അറ്റ്ലാന്റാ റാപിഡ് ട്രാൻസിറ്റ് അതോറിറ്റി ജനറൽ മാനേജരും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ജെഫ്രി പാർക്കർ (56) ആത്മഹത്യ ചെയ്തു. ട്രെയിനിനു മുന്നിൽ ചാടിയാണ് ഇദ്ദേഹം ജീവനൊടുക്കിയത്. ജോർജിയ ഡെക്കാർട്ടർ മാർട്ടാ സ്റ്റേഷൻ ഈസ്റ്റ് ലേക്കിൽ വെള്ളിയാഴ്ച രാത്രി 10.30നായിരുന്നു സംഭവം. സിറ്റി ട്രാൻസിറ്റ് വികസനത്തിനു ജീവനക്കാരുമായി ചർച്ച ചെയ്തു പുതിയ കരാർ ഒപ്പിടുന്നതിന് അതീവ താല്പര്യം പ്രകടിപ്പിച്ച വ്യക്തിയായിരുന്നു പാർക്കർ.

നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ‍ നിന്നും കംപ്യൂട്ടർ സയൻസിൽ ഡിഗ്രി കരസ്ഥമാക്കിയ ഇദ്ദേഹത്തെ, അറ്റ്ലാന്റയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളായി അറ്റ്ലാന്റാ ബിസിനസ് മാഗസിൻ തിരഞ്ഞെടുത്തിരുന്നു. അസാധാരണ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു പാർക്കറെന്ന് മാർട്ടാ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർ വുമൻ റിത്താ സ്ക്കോട്ടു പറഞ്ഞു. ഭാര്യയും രണ്ടു മക്കളും ഉൾപ്പെടുന്നതാണ് പാർക്കറുടെ കുടുംബം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com