ADVERTISEMENT

ഹൂസ്റ്റൺ∙ ഹൂസ്റ്റൺ സെന്റ് ജോസഫ് ഫൊറോനാ ദേവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെ തിരുനാൾ ആഘോഷമായി നടന്നു. പഞ്ഞം, പട, വസന്ത എന്നിവയിൽ നിന്നു സംരക്ഷിക്കുന്ന പ്രത്യേക മധ്യസ്ഥനായ വിശുദ്ധ സെബ സ്ത്യാനോസിനോട്  കോവിഡ് മഹാമാരിയിൽ നിന്നുള്ള സംരക്ഷണം പ്രാർഥിച്ചു കൊണ്ടു ഭക്തജനങ്ങൾ തിരുനാളിൽ പങ്കാളികളായി. ജനുവരി 15 ശനിയാഴ്ച രാവിലെ  9 മണിക്ക്  ആഘോഷമായ വിശുദ്ധ കുർബാനയ്ക്കു ഫൊറോനാ വികാരി റവ.ഫാ. ജോണിക്കുട്ടി പുലീശ്ശേരി മുഖ്യകാർമ്മികനായിരുന്നു. 

sahada-tirunal2

 

sahada-tirunal3

തിരുനാൾ സന്ദേശം അസിസ്റ്റന്റ് വികാരി റവ.ഫാ. കെവിൻ മുണ്ടയ്ക്കൽ നൽകി. റവ.ഫാ. ജോസ് കോണികാട്ടിൽ, റവ.ഫാ. ജോബി പുതുശ്ശേരി, റവ. ഫാ. ബിനു കിഴക്കേൽ എന്നിവർ സഹകാർമികരായി.തിരുനാൾ പ്രദക്ഷിണം,  കഴുന്നു നേർച്ച എന്നിവ തിരുനാളാചാരണത്തിന്റെ ഭാഗമായി നടന്നു. ഞായറാഴ്ചയും കഴുന്നു നേർച്ചയുണ്ടായിരുന്നു. തിരുനാൾ ക്രമീകരണങ്ങൾക്ക് കൈക്കാരന്മാരായ പ്രിൻസ് മുടന്താഞ്ചലിൽ, വർഗീസ് കല്ലുവെട്ടാംകുഴി, ഫിലിപ്പ് പായിപ്പാട്ട്, ഷിജോ തെക്കേൽ,പാരിഷ് കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com