5 പ്രസിഡന്റുമാരുടെ കീഴിൽ സേവനം, യുഎസിൽ പരിഷ്കാരങ്ങൾക്ക് നേതൃത്വം; അറിയാം ഈ മലയാളിയെ

dr-alexander-j-kurian
ഫാ. ഡോ. അലക്സാണ്ടർ ജെ. കുര്യൻ.
SHARE

യുഎസ് സുപ്രീം കോടതിയിൽ ജഡ്ജിമാരുടെ നിയമനങ്ങളിലുൾപ്പെടെ നിർണായക പരിഷ്ക്കരണ ശുപാർശകളടങ്ങിയ പ്രസിഡൻഷ്യൽ കമ്മിഷൻ റിപ്പോർട്ട് പ്രസിഡന്റ് ജോ ബൈഡന് സമർപ്പിച്ചു. കമ്മിഷൻ എക്സിക്യുട്ടിവ് ഡയറക്ടർ മലയാളിയും ഓർത്തഡോക്സ് സഭയിലെ സീനിയർ വൈദികനുമായ ഫാ. ഡോ. അലക്സാണ്ടർ ജെ. കുര്യനാണ് 294 പേജുള്ള അന്തിമ റിപ്പോർട്ട് നൽകിയത്. കമ്മിഷൻ പരിഗണിച്ച നിർദ്ദേശങ്ങളിൽ ജഡ്ജിമാരുടെ എണ്ണം വർധിപ്പിക്കൽ, ജഡ്ജിമാരുടെ കാലാവധി നിർണയം, നിയമനിർമ്മാണ പ്രവർത്തനങ്ങൾ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കാനുള്ള കോടതിയുടെ അധികാര പരിധി എന്നിവ ഉൾപ്പെടുന്നു. കമ്മിഷനിൽ പ്രവർത്തിച്ചതിനെക്കുറിച്ചും കൈകാര്യം ചെയ്ത വിഷയങ്ങളിലെ കാഴ്ചപ്പാടുകളെക്കുറിച്ചും ഫാ. അലക്സാണ്ടർ കുര്യൻ പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN US
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ലുലു മാളിൽ മഞ്ചുവിന്റെയും കുട്ടികളുടെയും അടിപൊളി ഡാൻസ് | Kim Kim Dance by Manju Warrier and Kids

MORE VIDEOS
FROM ONMANORAMA