ADVERTISEMENT

റോച്ചസ്റ്റർ (ന്യൂയോർക്ക്) ∙ ഇന്ത്യൻ അമേരിക്കൻ പ്രൊഫ. പൂർണിമ പത്മനാഭന് നാഷനൽ ഫൗണ്ടേഷൻ കരിയർ (എൻഎസ്എഫ്) അവാർഡ്. റോച്ചസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പത്രപ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. കെമിക്കൽ എൻജീനിയർ എന്ന നിലയിൽ ഏറ്റവും ചെറിയ കണികകളെ അടിസ്ഥാനമാക്കി ജീവന്റെ ഉത്ഭവത്തെ കുറിച്ചു നടത്തിയ ഗവേഷണത്തിനാണ് പൂർണ്ണിമയെ അവാർഡ് നൽകി ഇൻസ്റ്റിറ്റ്യൂട്ട് ആദരിച്ചത്.

ബയോമെഡിക്കൽ ഡവലപ്മെന്റിനായി അഞ്ചു വർഷത്തെ ഗവേഷണങ്ങൾക്ക് 478476 ഡോളറാണ് അവാർഡായി ഇവർക്ക് ലഭിച്ചിരിക്കുന്നത്. മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും ബിടെക് ബിരുദവും, കോർണൽ യൂണിവേഴ്സിറ്റിയിൽ നിന്നും 2016 ൽ പിച്ച്‌ഡി ബിരുദവും കരസ്ഥമാക്കി. തുടർന്ന് കോർണൽ യൂണിവേഴ്സിറ്റിയിൽ പോസ്റ്റ് ഡോക്ടറൽ അസോസിയേറ്റായി പ്രവർത്തിച്ചു. 

ആലീസ് എച്ച് കുക്ക് ആന്റ് കോൺസ്റ്റൻസ്, ഇ കുക്ക് അവാർഡ് ഉൾപ്പെടെ നിരവധി പുരസ്ക്കാരങ്ങളും പൂർണ്ണിമയെ തേടിയെത്തിയിട്ടുണ്ട്. ഇപ്പോൾ റോച്ചസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അസിസ്റ്റന്റ് പ്രൊഫസറാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com