ADVERTISEMENT

പെൻസിൽവേനിയ ∙ മലയാളികളുടെ മനസിൽ മെലഡിയുടെ മാന്ത്രിക സംഗീതം നിറച്ച ജോൺസൺ മാസ്റ്ററുടെ ഗാനങ്ങൾ മാത്രം ഉൾപ്പെടുത്തികൊണ്ട് വേൾഡ് മലയാളി കൗൺസിൽ പെൻസിൽവേനിയ പ്രൊവിൻസ് സംഗീത സായാഹ്നമൊരുക്കുന്നു. ഫെബ്രുവരി ആറിന് വൈകിട്ട് നാലിന് ഫിലഡൽഫിയ സിറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ നടത്തുന്ന ‘Tribute to Johnson Master’ എന്ന സംഗീത പരിപാടിയിൽ ശബരീനാഥ്, അഞ്ജലി ജയറാം തുടങ്ങിയ അമേരിക്കൻ മലയാളികൾക്കിടയിലെ പ്രശസ്ത ഗായകർ പങ്കെടുക്കും. 

 

മലയാളിയുടെ എണ്‍പതുകളും തൊണ്ണൂറുകളും സംഗീതം കൊണ്ട് വസന്തകാലം തീര്‍ത്തവരില്‍ പ്രധാനിയാണ് ജോണ്‍സണ്‍ മാസ്റ്റര്‍. ഗൃഹാതുരത്വത്തിന്റെയും സ്വരമാധുരിയുടേയും പുതിയ ഭാവത്തിലൂടെ അദ്ദേഹം മെനഞ്ഞ സംഗീതലോകം ഇന്നും നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്. കാലത്തെ അതിജീവിക്കുന്ന ഗാനങ്ങൾക്ക് സംഗീതം പകർന്നു എന്നത് മാത്രമല്ല അദ്ദേഹത്തെ അതുല്യനാക്കി മാറ്റുന്നത്. സിനിമകൾക്ക് നൽകിയ പശ്ചാത്തല സംഗീതവും അദ്ദേഹം കണ്ടക്റ്റ് ചെയ്ത ലൈവ് ഓർക്കസ്ട്രയുമൊക്കെ സിനിമാഗാനങ്ങളോടൊപ്പം മലയാളി മനസുകളിൽ നിലകൊള്ളും.

 

നിലവിലെ മഹമാരിയുടെ സാഹചര്യത്തിൽ കർശനമായ സിഡിസി നിർദേശങ്ങൾ അനുസരിച്ചു പ്രത്യേകം ക്ഷണിക്കപ്പെട്ട സദസിനു മുൻപാകെ ആയിരിക്കും ഈ സംഗീതസായാഹ്നം അരങ്ങേറുക. കൂടുതൽ വിവരങ്ങൾക്ക് വേൾഡ് മലയാളി കൗൺസിൽ പെൻസിൽവേനിയ പ്രൊവിൻസ് ഭാരവാഹികളുമായി ബന്ധപ്പെടുക. വിവരങ്ങൾക്ക്: സന്തോഷ് ഏബ്രഹാം, ചെയർമാൻ: 215 605 6914, സിനു നായർ, പ്രസിഡന്റ്്: 215 668 2367, സിജു ജോൺ, ജനറൽ സെക്രട്ടറി: 267 496 2080, റിനെ ജോസഫ്, ട്രഷറർ: 215 498 6090, സൂരജ് ദിനമണി, കൾച്ചറൽ ഫോറം: 215 437 2107.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com