ഡാലസ് ∙ പ്രവാസി മലയാളി ഫെഡറേഷൻ സ്ഥാപകാംഗവും ഗ്ലോബൽ കോഓർഡിനേറ്ററും, ലോക കേരള സഭ അംഗവുമായ ജോസ് മാത്യു പനച്ചിക്കലിന്റെ നിര്യാണത്തിൽ പി എം എഫ് അമേരിക്കൻ റീജിയൻ അനുശോചിച്ചു. അനുസ്മരണ സമ്മേളനത്തിൽ അമേരിക്കൻ റീജിയൻ കമ്മിറ്റി കൺവീനർ ഷാജി രാമപുരം അധ്യക്ഷത വഹിച്ചു .സദാ കർമ്മ നിരതനും, ഊർജസ്വലനുമായിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാലസ് ∙ പ്രവാസി മലയാളി ഫെഡറേഷൻ സ്ഥാപകാംഗവും  ഗ്ലോബൽ കോഓർഡിനേറ്ററും, ലോക കേരള സഭ അംഗവുമായ ജോസ് മാത്യു പനച്ചിക്കലിന്റെ നിര്യാണത്തിൽ പി എം എഫ്  അമേരിക്കൻ റീജിയൻ അനുശോചിച്ചു. അനുസ്മരണ സമ്മേളനത്തിൽ അമേരിക്കൻ റീജിയൻ  കമ്മിറ്റി കൺവീനർ ഷാജി രാമപുരം അധ്യക്ഷത വഹിച്ചു .സദാ കർമ്മ നിരതനും, ഊർജസ്വലനുമായിരുന്നു പനച്ചിക്കൽ ഏതൊരു കാര്യവും സംഘടന തലത്തിൽ വളരെ അധികം പാടവത്തോടെയും, തന്മയത്വത്തോടെയും,കൈകാര്യം ചെയുന്ന ഒരു വ്യക്തിയായിരുന്നെന്ന് അമേരിക്കൻ റീജിയൺ  കമ്മിറ്റി കോർഡിനേറ്ററും മാധ്യമ പ്രവർത്തകനുമായ  ഷാജി എസ് രാമപുരം പറഞ്ഞു . 

ADVERTISEMENT

ജോസ് പനച്ചിക്കലിന്റെ ആകസ്മിക വിയോഗം പ്രവാസിമലയാളി സമൂഹത്തിനു തീരാനഷ്ടമാണെന്നും അദ്ദേഹത്തിന്റെ  വിടവാങ്ങൽ  ഏവരെയും അത്യധികം ദുഃഖത്തിലാഴ്ത്തിയിരിക്കയാണെന്നു  റീജിയൻ പ്രസിഡന്റ് പ്രൊ ജോയ് പല്ലാട്ടുമഠം  അനുസ്മരിച്ചു. പി എം എഫ് സംഘടനയുടെ നേടും തൂണാണ്  നഷ്ടപെട്ടിരിക്കുന്നത് അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സ്നേഹിതരുടെയും തീരാ ദുഃഖത്തിൽ പങ്ക് ചേരുന്നതായും .ഗ്ലോബൽ ചെയൻമാൻ ഡോ ജോസ് കാനാട്ട് അനുസ്മരിച്ചു.

ADVERTISEMENT

 പി എം എഫ് എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ ഓടി എത്തുന്നത്  ജോസ് പനച്ചിക്കൽ ആയിരുന്നു ഏതൊരു കാര്യവും വളരെ പോസിറ്റീവ് ആയി എടുക്കുന്ന  ഒരു മാർഗ ദർശിയും പി എം എഫിനു  വേണ്ടി ജീവിതം  ഉഴിഞ്ഞു വെച്ച  ഒരു മഹാ സംഘാടകനെയാണ് നഷ്ടമായിരിക്കുന്നതെന്നു ഗ്ലോബൽ ജനറൽ സെക്രട്ടറി വർഗീസ് ജോൺ അനുസ്മരിച്ചു

ADVERTISEMENT

 പി.പി ചെറിയാൻ ഡാലസ് (ഗ്ലോബൽ മീഡിയ കോർഡിനേറ്റർ), ജോർജ് പടിക്കകുടി, ഓസ്ട്രിയ (ഗ്ലോബൽ ഡയറക്ടർ ബോർഡ് അംഗം), ബേബി മാത്യു (കേരള പ്രസിഡന്റ്), ബിജു കെ.മാത്യു (കേരള കോർഡിനേറ്റർ)  തോമസ് രാജൻ,ഡാളസ് ( വൈസ്.പ്രസിഡന്റ്), രാജേഷ് മാത്യു, അരിസോണ  (ജോയിന്റ് സെക്രട്ടറി), ഷീല ചെറു, ടെക്സാസ് (വനിതാ ഫോറം ചെയർ), സാജൻ ജോൺ, ബാൾട്ടിമോർ, (ലീഗൽ ഫോറം), നിജോപുത്തൻപുരക്കൽ, മെരിലാന്റ് (കമ്മ്യൂണിറ്റി ഫോറം), സഞ്ജയ് സാമുവേൽ, സീയാറ്റിൽ, (ഐ റ്റി ഫോറം),എന്നിവർ അനുശോചന സമ്മേളനത്തിൽ സംസാരിച്ചു. ഗ്ലോബൽ പ്രസിഡന്റ് പി.എ സലിംമിന്റെ (ഖത്തർ)  അനുശോചന സന്ദേശം വായിച്ചു. 

അമേരിക്ക റീജിയൺ സെക്രട്ടറി ലാജി തോമസ് (ന്യൂയോർക്ക്) സ്വാഗതവും, ജീ മുണ്ടക്കൽ (കണക്റ്റികട്ട്) നന്ദിയും രേഖപ്പെടുത്തി.

പരേതന്റെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം അർപ്പിച്ചു കൊണ്ട് അമേരിക്ക റീജിയൺ അവതരിപ്പിച്ച വിഡിയോ പ്രദർശനം ഏവരുടെയും കണ്ണുകളെ ഈറൻ അണിയിച്ചു.