ADVERTISEMENT

ന്യൂയോർക്ക് ∙ ഇന്ത്യ കാത്തലിക് അസോസിയേഷൻ ഓഫ് അമേരിക്ക 2022 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ലേക്കു ആന്റോ വർക്കി പ്രസിഡന്റ്, റോയി ആന്റണി സെക്രട്ടറി, മേരി ഫിലിപ്പ് ട്രഷറർ, ജോസ് മലയിൽ വൈസ് പ്രസിഡന്റ്, ഫിലിപ്പ് മത്തായി ജോയിന്റ് സെക്രട്ടറി.  കമ്മറ്റീ അംഗങ്ങളായി ഇട്ടൂപ്പ് ദേവസിയ, സിസിലി പഴയമ്പള്ളി, തോമസ് പ്രകാശ്, ജോസഫ് മാത്യു ഓഡിറ്റേഴ്‌സ് ആയി ഇന്നസന്റ് ഉലഹന്നാൻ, മാത്യു ജോസഫ് ബോർഡ് ഓഫ് ട്രസ്റ്റിമാരായി ലിജോ ജോൺ, ഷാജിമോൻ വെട്ടം എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. 2022 ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാനായി ജോഫ്രിൻ ജോസ് തിരഞ്ഞെടുക്കപ്പെട്ടു.  അമേരിക്കയിലെ ആദ്യകാല സംഘടന ആയ ഇന്ത്യ കാത്തലിക് അസോസിയേഷൻ  സിറോ മലബാർ, സിറോ മലങ്കര, ലാറ്റിൻ കാത്തോലിക്, എന്നിവ ഉൾകൊള്ളുന്ന അംബ്രല്ല ഓർഗനൈസഷൻ ആണ്.

കഴിഞ്ഞ കുറെയേറെ വർഷങ്ങളായി സംഘടനയുടെ തലപ്പത്തു പ്രവർത്തിച്ചും, അസോസിയേഷന്റെ നിലവിലുള്ള വൈസ്പ്രസിഡന്റ്, സെക്രട്ടറി, വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റ് എന്നീനിലകളിൽ പ്രവർത്തിച്ചു കഴിവ് തെളിയിച്ച വ്യക്തിയാണ് ആന്റോ വർക്കി. അസോസിയേഷന്റെ നിലവിലെ ജോയിന്റ് സെക്രട്ടറിയും, സംഘടനയുടെ ആദ്യകാലപ്രവർത്തകനുമാണ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട റോയി ആന്റണി. അസോസിയേഷന്റെ പ്രസിഡന്റ്, ചെയർപേഴ്സൺ, നഴ്സസ് അസോസിയേഷൻ പ്രസിഡന്റ്, എന്നി നിലകളിൽ പ്രവർത്തിച്ചും, നിലവിലെ ഫൊക്കാന ന്യൂയോക്ക്  റീജിയന്റെ പ്രസിഡന്റ്കൂടിയാണ് മേരി ഫിലിപ്പ്. അസോസിയേഷന്റെ നിലവിലുള്ള  സെക്രട്ടറിയും, എസ് എം സി സി ബ്രോൺസ് ചാപ്റ്റർ മുൻ പ്രസിഡന്റ്, ഫോമാ നാഷണൽ കമ്മിറ്റി മെമ്പർ എന്നി നിലകളിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ് ജോസ് മലയിൽ. 

അസോസിയേഷന്റെ നിലവിലുള്ള കമ്മറ്റീ മെമ്പർ, മറ്റു വിവിധ സംഘടനയിൽ നിറ സാന്നിധ്യവുമാണ് ഫിലിപ്പ് മത്തായി. ബോർഡ് ഓഫ് ട്രസ്റ്റിലേക്കു തിരഞ്ഞെടുക്കപ്പെട്ട ലിജോ ജോൺ, നിലവിലുള്ള പ്രസിഡന്റ്, വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷന്റെ മുൻ സെക്രട്ടറി, ഐ.എ. പി. സി. മുൻ സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ച വ്യക്തിയാണ്. അസോസിയേഷന്റെ ആദ്യകാലപ്രവർത്തകൻ,  പ്രസിഡന്റ്, ചെയർമാൻ എന്നി നിലകളിൽ പ്രവർത്തിച്ച വ്യക്തിയാണ് ഷാജിമോൻ വെട്ടം. ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാനായി  തെരഞ്ഞെടുക്കപ്പെട്ട ജോഫ്രിൻ ജോസ് ഇന്ത്യ കാത്തോലിക് അസോസിയേഷന്റെ ആദ്യകാലപ്രവർത്തകനും, മുൻ പ്രസിഡന്റ്, ഫോമയുടെ മുൻ ജോയിന്റ് ട്രഷറർ, വൈ. എം. എ. മുൻ പ്രസിഡന്റ്. ന്യൂയോർക്കിലെ വിവിധ സാംസ്‌കാരിക സംഘടനയിൽ നിറ സാന്നിധ്യവുമാണ്.

ഇന്ത്യയിൽ നിന്നും കുടിയേറിപാർത്ത മൂന്നു വിഭാഗത്തിൽപ്പെട്ട കത്തോലിക്കരെ ഒരേ കുടകിഴിൽ നിർത്തികൊണ്ടും, നിലവിൽ നടത്തികൊണ്ടുപോകുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ മുൻപോട്ടു കൊണ്ടുപോകുമെന്നും. 2021 ൽ ഹംഗർ ഹണ്ട് എന്നപേരിൽ  ഇന്ത്യ കാത്തോലിക് അസോസിയേഷനും ഫാദർ ഡേവിസ് ചിറമേലും കൈകോർത്തു പിടിച്ചുകൊണ്ടു നടത്തപ്പെട്ട ജീവകാരുണ്യ പ്രവർത്തനങ്ങൾ പോലുള്ള പരിപാടികൾക്ക് മുൻതൂക്കം നൽകുമെന്നും പുതിയതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ആന്റോ വർക്കി  തന്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com