കേരള അസോസിയേഷൻ ഓഫ് ന്യൂജഴ്‌സി പുതുവത്സരാഘോഷവും പ്രവർത്തനോദ്‌ഘാടനവും നടത്തി

kanj-1
SHARE

ന്യൂജഴ്‌സി ∙ നോർത്ത്  അമേരിക്കയിലെ  ഏറ്റവും പ്രമുഖ മലയാളി സംഘടനകളിലൊന്നായ കേരള അസോസിയേഷൻ ഓഫ് ന്യൂജഴ്‌സി (കാൻജ്)  പുതുവത്സരാഘോഷവും 2022 എക്സിക്യൂട്ടീവ് കമ്മറ്റിയുടെ പ്രവർത്തനോദ്‌ഘാടനവും  സംഘടിപ്പിച്ചു, 2022 ജനുവരി ഒന്ന് ശനിയാഴ്ച പിസ്കാറ്റവേ ക്ലബ്ഹൗസ് ഓഫ് ഫെയർവേ ബാങ്ക്വറ്റ് ഹാളിൽ വച്ചാണ് പരിപാടികൾ അരങ്ങേറിയത്, വൈകിട്ട് ആറുമണിക്ക് ആരംഭിച്ച ചടങ്ങിൽ സെക്രട്ടറി സോഫിയ മാത്യു  എല്ലാവരെയും സ്വാഗതം ചെയ്‌തു.  എക്സിക്യൂട്ടീവ് കമ്മറ്റിയിലെ എല്ലാ അംഗങ്ങളെയും സെക്രട്ടറി സദസിന് പരിചയപ്പെടുത്തി, ശേഷം ക്ഷണിക്കപ്പെട്ട അതിഥികളുടെ സാന്നിധ്യത്തിൽ പ്രസിഡൻറ് ജോസഫ് ഇടിക്കുളയും കമ്മറ്റി അംഗങ്ങളും ട്രസ്റ്റി ബോർഡ് ചെയർമാനും  ട്രസ്റ്റി ബോർഡ് അംഗങ്ങളും ചേർന്ന് ഔപചാരികമായി നിലവിളക്ക് കൊളുത്തി പ്രവർത്തനോദ്ഘാടനം നിർവഹിച്ചു.

kanj-2

ട്രസ്റ്റി ബോർഡ് ചെയർമാൻ ജെയിംസ് ജോർജ്, സെക്രട്ടറി സോഫിയ മാത്യു, ട്രഷറർ ബിജു എട്ടുംഗൽ,  വൈസ് പ്രസിഡന്റ് വിജേഷ് കാരാട്ട്‌, ജോയിന്റ് സെക്രട്ടറി വിജയ് കെ പുത്തൻവീട്ടിൽ, ജോയിന്റ് ട്രഷറർ നിർമൽ മുകുന്ദൻ, പ്രീത വീട്ടിൽ (കൾച്ചറൽ അഫയേഴ്സ് ) ,സലിം മുഹമ്മദ് (മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ), റോബർട്ട് ആന്റണി ( ചാരിറ്റി അഫയേഴ്സ്),  ഷിജോ തോമസ് (പബ്ലിക് ആൻഡ് സോഷ്യൽ അഫയേഴ്സ്), ബെവൻ റോയ് (യൂത്ത് അഫയേഴ്സ്),എക്സ് ഒഫീഷ്യൽ ജോൺ ജോർജ്, പ്രോഗ്രാം കോർഡിനേറ്റർ പീറ്റർ ജോർജ് കൂടാതെ ട്രസ്റ്റി ബോർഡ് അംഗങ്ങളായ ദീപ്തി നായർ, ജയൻ എം ജോസഫ്, നീന ഫിലിപ്പ്, അനിൽ പുത്തൻചിറ, രാജു പള്ളത്ത്, സണ്ണി കുരിശുംമൂട്ടിൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു,,

kanj-3

1979 ൽ രൂപീകൃതമായ  സംഘടന വളർച്ചയുടെ പടവുകൾ ഒന്നൊന്നായി കയറിയത് കഴിഞ്ഞ കാലങ്ങളിൽ  നേതൃത്വത്തിൽ  വന്നുപോയ  വ്യക്തികളുടെയും അംഗങ്ങളുടെയും കൂട്ടായ പ്രവർത്തനങ്ങൾ കൊണ്ടായിരുന്നുവെന്ന് പ്രസിഡന്റ് ആമുഖപ്രസംഗത്തിൽ പറഞ്ഞു, ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്, ഫോമാ മുൻ  ജനറൽ സെക്രട്ടറി ജിബി തോമസ് മോളോപറമ്പിൽ, ആർ.വി.പി.ബൈജു വർഗ്ഗീസ്, ഫോമാ പ്രസിഡന്റ് സ്ഥാനാർഥി ഡോക്ടർ ജേക്കബ്  തോമസ്, ഫോമാ ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി ജെയ്‌മോൾ ശ്രീധർ, ട്രസ്റ്റീ ബോർഡ് ചെയർമാനും ഫോമാ  ജോയിന്റ് ട്രഷറർ സ്ഥാനാർഥിയുമായ  ജെയിംസ് ജോർജ്, ഫോമാ വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ഫോമാ മുൻ ട്രഷറർ ഷിനു ജോസഫ്, സജി എബ്രഹാം തുടങ്ങിയവർ പുതിയ എക്സിക്യൂട്ടീവ് കമ്മറ്റിക്ക് ആശംസകൾ നേർന്നു.

kanj-4

റോയ് മാത്യു, ഷീല ശ്രീകുമാർ, സുജിത് ശ്രീധർ, മാപ്പ് മുൻ പ്രസിഡന്റ്  ചെറിയാൻ കോശി, സുനിത, അനീഷ്,എബി, റോഷൻ മാമ്മൻ, ഷൈല റോഷിൻ, രാജലക്ഷ്മി  തുടങ്ങിയവരും  ചടങ്ങിൽ പങ്കെടുത്തു. ദിലീപ് വർഗീസ്, ജിബി തോമസ് മോളോപറമ്പിൽ, റോയ് മാത്യു, ജെയിംസ് ജോർജ്, ജയൻ  എം ജോസഫ്, അനിൽ പുത്തൻചിറ, അലക്സ് മാത്യു, അനിയൻ ജോർജ്, ഷിനു ജോസഫ്, ബൈജു വർഗീസ്, ഡോക്ടർ ജേക്കബ് തോമസ് തുടങ്ങിയവരായിരുന്നു പരിപാടിയുടെ സ്‌പോൺസർമാർ, ചടങ്ങ് വിജയമാക്കുവാൻ സഹായിച്ച എല്ലാവർക്കും ട്രഷറർ ബിജു എട്ടുംഗൽ എക്സിക്യൂട്ടീവ് കമ്മറ്റിയുടെ പേരിൽ നന്ദി അറിയിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN US
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA