ADVERTISEMENT

ഫിലഡൽഫിയ ∙ പെൻസിൽവാനിയയിലെ പ്രമുഖ മലയാളി സംഘടനയായ പമ്പ അസോസിയേഷൻ (പെൻസിൽവാനിയ അസോസിയേഷൻ ഓഫ് മലയാളി പ്രോസ്പിരിറ്റി ആൻഡ് അഡ്വാൻസ്‌മെന്റ്) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പമ്പ കമ്മ്യൂണിറ്റി ഹാളിൽ വച്ച് അലക്സ് തോമസിന്റെ അധ്യക്ഷതയിൽ നടന്ന പൊതു സമ്മളനത്തിൽ ജോൺ പണിക്കർ വാർഷിക റിപ്പോർട്ടും ജോർജ്‌ ഓലിക്കൽ വാർഷിക കണക്കും അവതരിപ്പിച്ചു. 

pampa

 

തുടർന്നു ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ സുധ കർത്തായുടെ നേതൃത്വത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ ഡോ. ഈപ്പൻ ഡാനിയേൽ (പ്രസിഡന്റ്), ജോർജ്‌ ഓലിക്കൽ (ജനറൽ സെക്രട്ടറി), റെവ. ഫിലിപ്സ് മോടയിൽ (ട്രഷറർ), ജോൺ പണിക്കർ, ലൈലാ മാത്യു (വൈസ് പ്രെസിഡൻറ്റ്), ഫിലിപ്പോസ് ചെറിയാൻ, വി വി ചെറിയാൻ (അസോസിയേറ്റ് സെക്രട്ടറി), തോമസ് പോൾ (അസോസിയേറ്റ് ട്രെഷറർ), മാക്‌സ്‌വെൽ ജിഫോർഡ് (അക്കൗണ്ടന്റ്), ജേക്കബ് കോര (ഓഡിറ്റർ) എന്നിക്കരെ കൂടാതെ ചെയർ പേഴ്സൺസ് ആയി റോണി വ൪ഗീസ് (ആർട്സ്), അലക്സ് തോമസ് (ബിൽഡിങ് കമ്മറ്റി), സുധ കർത്താ (സിവിക് ആൻഡ് ലീഗൽ), മോഡി ജേക്കബ് (എഡിറ്റോറിയൽ ബോർഡ്), എ എം ജോൺ (ഫെസിലിറ്റി), ജോയ് തട്ടാരംകുന്നേൽ (ലൈബ്രറി ആക്ടിവിറ്റീസ്), എബ്രഹാം വ൪ഗീസ് (മെമ്പർഷിപ്), രാജു പി ജോൺ (പ്രോഗ്രാം കോർഡിനേറ്റർ), രാജൻ ശാമുവേൽ (ഫണ്ട് റൈസിങ്), സുമോദ് ടി. നെല്ലിക്കാല (പബ്ലിക് റിലേഷൻസ്), ടിനു ജോൺസൻ (സ്പോർട്സ് ആൻഡ് ഗെയിംസ്), എബി മാത്യു (യൂത്ത് ആക്ടിവിറ്റീസ്), അനിത ജോർജ്‌ (വിമൻസ് ഫോറം കോർഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.

‌മിനി എബി, ജൂലി ജേക്കബ്, റേച്ചൽ തോമസ്, ശോശാമ്മ ചെറിയാൻ, സെലിൻ ജോർജ്‌, ഗ്രേസി മോഡി, മേഴ്‌സി പണിക്കർ എന്നിവർ വുമൺസ് ഫോറം കൗൺസിൽ അംഗങ്ങളായി തുടരും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com