ADVERTISEMENT

 

cop4

ഹർലിം (ന്യൂയോർക്ക്) ∙ ഡൊമസ്റ്റിക് വയലൻസ് നടക്കുന്നു എന്നറിഞ്ഞ് എത്തിച്ചേർന്ന മൂന്നു പൊലിസ് ഉദ്യോഗസ്ഥരെ പതിയിരുന്നാക്രമിച്ചതിനെ തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ പ്രതിയെന്ന് സംശയിക്കുന്നയാളും പോലിസുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു പൊലിസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. മൂന്നാമത്തെ പോലിസ് തിരിച്ചു വെടിവച്ചതിനെ തുടർന്നു പ്രതിയും കൊല്ലപ്പെട്ടു. 47 വയസ്സുള്ള ലഷോൺ മെക്നിലാണ് കൊല്ലപ്പെട്ടത്.ഈ മാസം പൊലിസിനു നേരെ നടക്കുന്ന രണ്ടാമത്തെ പതിയിരുന്നാക്രമണമാണിത്.

 

ജനുവരി 21 വെള്ളിയാഴ്ച വൈകിട്ട് 6.30 നായിരുന്നു സംഭവം. ഹർലിനിലുള്ള ആറുനില അപ്പാർട്ട്മെന്റിലായിരുന്നു സംഭവം. അവിടെ താമസിച്ചിരുന്ന മാതാവാണ് വീട്ടിൽ ബഹളം നടക്കുന്ന വിവരം പൊലിസിനെ വിളിച്ചറിയിച്ചത്. സ്ഥലത്തെത്തി ചേർന്ന പൊലിസിനോടു ഒരു മകൻ പുറകിലെ മുറിയിൽ ഉണ്ടെന്നു പറഞ്ഞതനുസരിച്ചു ഹാൾവേയിലൂടെ പുറകിലെ ബെഡ്റൂമിനു മുമ്പിൽ എത്തിച്ചേർന്ന പൊലീസിനു നേരെ യുവാവ് വെടിയുതിർക്കുകയായിരുന്നു. രണ്ടു പൊലിസുകാർക്ക് വെടിവയ്പിൽ ഗുരുതരമായി പരുക്കേറ്റു. ഇരുവരേയും ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഇരുവരും മരിച്ചതായി രാത്രി വളരെ വൈകി നടത്തിയ വാർത്താസമ്മേളനത്തിൽ ന്യുയോർക്ക് പോലീസ് കമ്മീഷ്നർ കീച്ചന്റ് സ്യുവെൽ (KEECHANT SWELL) അറിയിച്ചു. 

 

വെടിയേറ്റ് കൊല്ലപ്പെട്ടതു 22 വയസ്സുള്ള ഓഫിസർ റൻഡോൾഫ് ഹോൾഡറാണെന്നും, രണ്ടാമത്തേതു 27 വയസ്സുള്ള ഓഫിസറാണെന്നും റിപ്പോർട്ടിൽ പറയുന്നു.ന്യുയോർക്ക് സിറ്റിയിൽ നടക്കുന്ന ഇത്തരം അതിക്രമങ്ങളെ ന്യുയോർക്ക് സിറ്റി മേയർ എറിക്ക് ആംഡംസ് അപലപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com