ADVERTISEMENT

ഡാലസ് ∙ അതിശൈത്യത്തിന്റെ പിടിയിലായിരുന്ന ഡാലസ് തോരാതെ പെയ്ത മഴയിൽ നിന്നും, ഹിമപാതത്തിൽ നിന്നും, ഐസ് മഴയിൽ നിന്നും മോചനം പ്രാപിച്ചുവരുന്നു. മഴയും ഹിമപാതവും പൂർണ്ണമായും അവസാനിച്ചിട്ടുണ്ട്. ബുധനാഴ്ച രാത്രി മുതൽ നിരത്തിലിറങ്ങാതെയിരുന്ന വാഹനങ്ങൾ വെള്ളിയാഴ്ച വൈകിട്ടോടെ പുറത്തിറങ്ങി തുടങ്ങി. വെള്ളിയാഴ്ച രാത്രി വീണ്ടും താപനില താഴുന്നതിനുള്ള സാധ്യതയുണ്ടെന്നും ശനിയാഴ്ച വീണ്ടും റോഡുകളിൽ ഐസ് രൂപപ്പെടുമെന്നും അധികൃതർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ശനിയാഴ്ച രാത്രിയോടെ സ്ഥിതിഗതികൾ സാധാരണ നിലയിലാകും.

റോഡിൽ ഐസ് പാളികൾ രൂപപ്പെട്ടതു മൂലം വാഹനങ്ങളിൽ പലതും അപകടത്തിൽപെട്ടിരുന്നു. ഐസിനുമുകളിലൂടെ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം തെന്നിമാറിയാണ് കൂടുതൽ അപകടങ്ങൾ  ഉണ്ടായത്.

dallas-snow-2

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഉണ്ടായ കനത്ത ഹിമപാതം വൈദ്യുതി വിതരണത്തെ ദിവസങ്ങളോളം തകരാറിലാക്കിയിരുന്നു. ഈ വർഷം ഇതൊഴിവാക്കുന്നതിന് ഗവർണർ നേരിട്ടു ഇടപെട്ട് ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിരുന്നു.

റോഡു ഗതാഗതം തടസ്സപ്പെട്ടതിനു പുറമെ ഡാലസിലെ പ്രധാന വിമാന താവളങ്ങളായ ഡിഎഫ്ഡബ്ലിയു, ലൗവ് ഫീൽഡ് എന്നിവിടങ്ങളിൽ നൂറുകണക്കിനു സർവീസുകളാണ് നിർത്തിവച്ചത്.

dallas-snow-removal

അത്യാവശ്യ സർവീസുകളിൽ ചുരുക്കം ജീവനക്കാർ മാത്രമാണ് ജോലിക്കെത്തിയത്. ഞായറാഴ്ചയോടെ റെയ്ൽ, ബസ് സർവീസുകൾ പുനരാരംഭിക്കുമെന്ന് ഡാർട്ട് അധികൃതർ അറിയിച്ചിട്ടുണ്ട്.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com