ADVERTISEMENT

ന്യുയോർക്ക് ∙ മൻഹാട്ടൻ ചൈനാ ടൗണിലെ അപ്പാർട്ട്മെന്റിൽ യുവതിയെ പിന്നിൽ നിന്നും കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. അപ്പാർട്ട്മെന്റിന്റെ മുൻപിൽ കാറിൽ വന്നിറങ്ങിയ ക്രിസ്റ്റിന യുന ലി (35) എന്ന യുവതി ഇടനാഴിയിലൂടെ തന്റെ മുറിയിലേക്ക് പോകുന്നതിനിടയിൽ ഇവരെ പിന്തുടർന്ന് അസമ്മദ് നാഷ (25) എന്ന യുവാവാണ് പിന്നിൽ നിന്നും കുത്തി കൊലപ്പെടുത്തിയത്. 

പുലർച്ചെ ക്രിസ്റ്റിനയുടെ നിലവിളി കേട്ട തൊട്ടടുത്ത  താമസക്കാരാണ് പൊലിസിനെ വിവരം അറിയിച്ചത്. ഉടനെ സംഭവ സ്ഥലത്തെത്തിയ പൊലിസിനെ പ്രതിരോധിച്ചു പ്രതി അപ്പാർട്ട്മെന്റ് റൂമിന്റെ വാതിൽ അടച്ച് അകത്തിരുന്നു. തുടർന്ന് ബലപ്രയോഗത്തിലൂടെ അകത്തു പ്രവേശിപ്പിച്ചപ്പോൾ രക്തത്തിൽ കുളിച്ച നിലയിൽ പ്രതി കട്ടിലിനടിയിൽ ഒളിച്ചിരിക്കുകയായിരുന്നു. അനിഷ്ട സംഭവങ്ങളില്ലാതെ പോലിസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് ജാമ്യം അനുവദിച്ചിട്ടില്ല.  

christina-assamad-2

നിരവധി കേസുകളിൽ പ്രതിയും ഭവനരഹിതനുമായ നാഷ ജനുവരിയിൽ ഒരു കേസിൽ ഉൾപ്പെട്ടു  ജാമ്യത്തിലിറങ്ങിയതായിരുന്നു. ആ കേസിൽ മാർച്ച് 3ന് ഇയാൾ കോടതിയിൽ ഹാജരാകേണ്ടതായിരുന്നു. മറ്റു മൂന്നു കേസ്സുകൾ നിലവിലുണ്ട്. ഇയാളെ ജാമ്യത്തിൽ വിട്ട ഡിസ്ട്രിക്റ്റ് അറ്റോർണിയുടെ നടപടിയെ അപ്പാർട്ട്മെന്റ് ഉടമ  വിമർശിച്ചു. ഇയാൾ ജയിലിൽ കഴിഞ്ഞിരുന്നുവെങ്കിൽ ക്രിസ്റ്റിന കൊല്ലപ്പെടുകയില്ലായിരുന്നുവെന്ന് ഉടമ പറഞ്ഞു. ഏഷ്യൻ വംശജയായ  ക്രിസ്റ്റിന വളരെ സമർഥയായ അഡ്‌വർടൈസിംഗ് ക്രിയേറ്റീവായിരുന്നു. ക്രിസ്റ്റിനായുടെ മരണത്തിൽ ന്യുയോർക്ക് ഗവർണർ, മേയർ എന്നിവർ അനുശോചിച്ചു. 

English Summary : Man accused of stalking Asian-American woman to her apartment charged with murder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com