ADVERTISEMENT

ന്യൂയോർക്ക് ∙ സഫേൺ സെന്റ് മേരീസ് റോക്ക് ലാൻഡ് ഓർത്തഡോക്സ് ഇടവക,  വികാരി റവ. ഫാ.ഡോ. രാജു വര്‍ഗീസിന്റെ നേതൃത്വത്തിൽ കാതോലിക്കാ ദിനം സമുചിതമായി ആചരിച്ചു. ഏപ്രിൽ മൂന്നാം തീയതി രാവിലെ വിശുദ്ധ കുർബാനയ്ക്ക് മുമ്പ്  കാതോലിക്കേറ്റ് പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. പരിശുദ്ധ ബാവാ തിരുമേനിയുടെ കാതോലിക്കാദിനത്തെക്കുറിച്ചുള്ള അനുഗ്രഹീത കൽപ്പന വായിച്ചു.

suffern-st-marys-catholic-day-2

വിശുദ്ധ കുർബാനയ്ക്ക്‌ ശേഷം നടന്ന ചടങ്ങുകൾക്ക്‌ ഇടവക വികാരി  റവ. ഫാ.ഡോ. രാജു  വർഗീസ് അധ്യക്ഷത വഹിച്ചു. ട്രഷറർ  ജോൺ വർഗീസ് ഈസ് എല്ലാവരെയും സ്വാഗതം ചെയ്തു. മുൻ സഭാ മാനേജിങ് കമ്മിറ്റി അംഗവും,മുൻ കൗൺസിൽ അംഗവുമായ ഫിലിപ്പോസ് ഫിലിപ്പ് മുഖ്യ സന്ദേശം നൽകി. സെക്രട്ടറി ഡോക്ടർ റിബേക്ക പോത്തൻ (സുഷ)  നന്ദി  പ്രകാശിപ്പിക്കുകയും  കാതോലിക്കാ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.  എല്ലാവരും ചേർന്നുള്ള  കാതോലിക്കാ മംഗള ഗാനാലാപനത്തോടെ ചടങ്ങുകൾ പര്യവസാനിച്ചു.    

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com