ADVERTISEMENT

 

ന്യൂയോർക്ക്∙ ഫോമയുടെ 2022–23 കാലത്തേക്കുള്ള പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് സുതാര്യമായി നടത്താൻ ജോൺ ടൈറ്റസ് ചെയർമാനായും തോമസ് കോശി , വിൻസൺ പാലത്തിങ്കൽ എന്നിവർ അംഗങ്ങളായും തിരഞ്ഞെടുപ്പ് കമ്മിഷൻ രൂപീകരിച്ചു.

 

ഫോമ മുൻ പ്രസിഡന്റ് ജോൺ ൈടറ്റസ് പ്രമുഖ വ്യവസായിയും കേരള അസോസിയേഷൻ ഓഫ് വാഷിങ്ടനിന്റെ മുൻ പ്രസിഡന്റും ഫോമയുടെ മുൻ ഉപദേശക സമിതി ചെയർമാനും ആണ്.

 

2014–16 കാലയളവിൽ ഫോമയുടെ വൈസ് പ്രസിഡന്റ് ആയിരുന്നു വിൻസൺ പാലത്തിങ്കൽ. കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിങ്ടണിന്റെ അധ്യക്ഷ പദവിയുൾപ്പെടെ നിരവധി സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുണ്ട്.

 

തോമസ് കോശി ന്യൂയോർക്ക് വെസ്റ്റ് ചെസ്റ്റർ കൗണ്ടി ബോർഡ് ഓഫ് ഹ്യൂമൻ റൈറ്റ്സ് കമ്മിഷൻ ബോർഡ് അംഗമായും ഫയർ ഹൗസിങ് ബോർഡിന്റെ ഉപദേശക സമിതി അംഗമായും സേവനമനുഷ്ഠിക്കുന്നു.  നിലവിൽ ഫോമയുടെ കംപ്ളയ്ൻസ് കൗൺസിൽ വൈസ് ചെയർമാനും വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ വൈസ് പ്രസിഡന്റുമാണ്. 

 

ഫോമയുടെ തിരഞ്ഞെടുപ്പ് കുറ്റമറ്റതാക്കാൻ പുതിയ തിരഞ്ഞെടുപ്പ് കമ്മിഷനു കഴിയുമെന്നു ഫോമ പ്രസിഡന്റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി. ഉണ്ണിക്കൃഷ്ണൻ, ട്രഷറർ തോമസ് ടി. ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com