ADVERTISEMENT

ന്യൂയോർക്ക് ∙ ഫ്ലോറിഡയിലെ റ്റാമ്പായിൽ വച്ച് നാളെ (ശനി) നടക്കുന്ന ഫോമയുടെ ഇടക്കാല പൊതുയോഗത്തിന് അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികളെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി. 

ഇവന്റ് കോഓർഡിനേറ്റർമാരായ സുനിൽ വർഗ്ഗീസിന്റെയും, സായി റാമിന്റെയും നേതൃത്വത്തിൽ വിവിധ സമിതികളാണ് തയാറെടുപ്പുകൾ നടത്തിയിട്ടുള്ളത്. ഷീല ഷാജു, അഞ്ജന കൃഷ്ണൻ, നെവിൻ ജോസ്, സ്മിതാ നോബിൾ എന്നിവർക്കാണ് കലാപരിപാടികളുടെ ചുമതല. ടിറ്റോ ജോണും, സജി കരിമ്പന്നൂരുമാണ് പ്രതിനിധികളെ സമ്മേളനസ്ഥലത്ത് എത്തിക്കുന്നതിനുള്ള ഗതാഗത സൗകര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുക. പ്രതിനിധികളുടെ റജിസ്‌ട്രേഷൻ നടപടികൾ സുനിലും, ജോമോൻ ആന്റണിയും ഏകോപിപ്പിക്കും.

fomaa-2

പ്രതിനിധികളുടെ സുരക്ഷിതത്വവും മറ്റും ക്രമീകരിക്കുന്നതിന് ടോമി മ്യാൽക്കരയെയും ബിജു ലൂക്കോസിനേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. സമ്മേളനത്തിന്റെ പരസ്യവും വാർത്താ ക്രമീകരണങ്ങളും സജി കരിമ്പന്നൂർ നിർവഹിക്കും. ഫിലിപ് ബ്ലെസ്സൺ, അരുൺ ഭാസ്കർ എന്നിവർക്കാണ് ഉച്ചഭാഷിണിയുടെയും, ശബ്ദക്രമീകരണങ്ങളുടെയും ചുമതല. സമ്മേളനത്തിന്റെയും അനുബന്ധ പരിപാടികളുടെയും ദൃശ്യ-ശ്രവ്യ സാക്ഷാൽക്കാരം നിർവഹിക്കുക ബോബി കുരുവിളയും സജി കാവിന്ററികത്തും ആയിരിക്കും. സമ്മേളന നഗരിക്ക് മികച്ച രംഗപടം ഒരുക്കുന്നതിനും, സമ്മേളനത്തെ ഏറ്റവും നല്ല അനുഭവേദ്യമാക്കുന്നതിനും, ജെയിംസ് ഇല്ലിക്കലും, ഷാജു ഔസേഫും, നെവിനും, ലാലിച്ചനും ഒരുക്കങ്ങൾ പൂർത്തിയാക്കി വരുന്നു. സമ്മേളന പ്രതിനിധികൾക്കുള്ള ഭക്ഷണം ഒരുക്കുന്നത് ബിനു മാമ്പള്ളിയും, ബാബു ദേവസ്യയും ചേർന്നാണ്. 

സമ്മേളനത്തിനെത്തുന്ന പ്രതിനിധികൾക്കായുള്ള ഭക്ഷണവും, ട്രാൻസ്പോർട്ടേഷനും ഫോമാ ഒരുക്കിയിട്ടുണ്ട്. സിറോ മലബാർ പള്ളിയുടെ ഓഡിറ്റോറിയത്തിലാണ് പരിപാടികൾ ശനിയാഴ്ച്ച വൈകുന്നേരം നടക്കുന്നത്. പള്ളിയിലെ പരിപാടികളുടെ ഭാഗമായി എട്ട്  നാടൻ തട്ടുകടകളും ഉണ്ടായിരിക്കും.

റ്റാമ്പായിൽ വച്ച് നടക്കുന്ന ഇടക്കാല പൊതുയോഗം ഫോമ പ്രതിനിധികൾക്ക് ഒരു വേറിട്ട അനുഭവമായിരിക്കുമെന്ന് ഫോമാ ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ പറഞ്ഞു. 

സെഫ്നറിലെ സെന്റ് ജോസഫ് സിറോ മലബാർ കാത്തലിക് പള്ളിയുടെ ഓഡിറ്റോറിയമാണ് പൊതുയോഗ വേദിയായി നിശ്ചയിച്ചിട്ടുള്ളത്. പൊതുയോഗത്തിലും തുടർന്നുള്ള കലാപരിപാടികളുടെ വിജയത്തിനായും എല്ലാവരുടെയും അകമഴിഞ്ഞ സഹകരണം ഉണ്ടാകണമെന്ന് ഫോമാ എക്സിക്യൂട്ടീവ്‌ ഭാരവാഹികളായ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ അഭ്യർഥിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com