ഇര്‍വിങ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിൽ പെരുന്നാള്‍

st-george-malankara-orthodox-church
SHARE

ഡാലസ് ∙  ഇര്‍വിങ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയിൽ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓർമ പെരുന്നാള്‍ മേയ് 6  വെള്ളി മുതല്‍ 8  വരെ. വെള്ളിയാഴ്ച്ച വൈകിട്ട് 7 മണിക്കും, മേയ് 7 ശനിയാഴ്ച്ച വൈകിട്ട് 6 മണിക്കും സന്ധ്യാ പ്രാർഥനയോടും, ഗാന ശുശ്രുഷയോടും കൂടെ ആരംഭിക്കുന്ന പെരുന്നാൾ ശുശ്രുഷയിൽ ഹൂസ്റ്റൺ സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് ഇടവക വികാരി റവ.ഫാ. ഐസക് ബി. പ്രകാശ്  മുഖ്യ സുവിശേഷ പ്രഭാഷണം നടത്തും.

st-george-malankara-orthodox-church-2

ശനിയാഴ്ച വൈകിട്ട് 8 ന് ഭക്തി നിർഭരമായ റാസയും, ആശിർവാദവും നേർച്ച വിളമ്പും നടക്കും. അന്ന് വിവിധ ഭക്ഷണ സ്റ്റാളുകളും പ്രവർത്തിക്കും. മേയ് 8 ഞായറാഴ്ച്ച രാവിലെ 8. 30 ന് പ്ലേനോ സെൻറ് പോൾസ് മലങ്കര ഓർത്തഡോക്സ്‌ ഇടവക വികാരി റവ.രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പയുടെ മുഖ്യ കാർമികത്വത്തിൽ പ്രഭാത പ്രാർഥനയെ തുടർന്ന് കുർബാനയും, റാസ, നേർച്ച വിളമ്പ് എന്നീ ശുശ്രുഷകൾക്ക് ശേഷം പെരുന്നാൾ കൊടി  ഇറങ്ങും. 

കൂടുതൽ വിവരങ്ങൾക്ക് :സാജൻ ചാമത്തിൽ (സെക്രട്ടറി) 972- 900-7723, രാജൻ ജോർജ് (ട്രസ്റ്റി)  804 735-6150,  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

35 ന്റെ ചെറുപ്പത്തിൽ കോട്ടയത്തെ മുത്തച്ഛൻ ഓട്ടോറിക്ഷ

MORE VIDEOS
FROM ONMANORAMA