ഫോമാ ഗ്ലോബൽ ബിസിനസ് മീറ്റ് ‘എംപവർ കേരള’ ഇന്ന് കൊച്ചിയിൽ

fomaa-empoer-kerala
SHARE

ന്യൂയോർക്ക് ∙ ഫോമാ ഗ്ലോബൽ ബിസിനസ് മീറ്റ് ‘എംപവർ കേരള’ ഇന്ന് കൊച്ചി ഗ്രാൻഡ് ഹയാത്തിൽ നടക്കും. രാവിലെ 10ന് പരിപാടി ആരംഭിക്കും. പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർ‍മാനുമായ എം.എ. യൂസഫലി ഉദ്ഘാടനം ചെയ്യും. വിവിധ രാജ്യങ്ങളിൽ നിന്നും എത്തുന്ന വ്യവസായികൾ പരിപാടിയിൽ പങ്കെടുക്കും. അമേരിക്കയിൽ നിന്നു മാത്രം നാൽപ്പതോളം വ്യവസായികൾ എത്തും.

വ്യവസായികൾക്ക് പരസ്പരം പരിചയപ്പെടാനും ബിസിനസ് വിപുലീകരിക്കാനുമുള്ള വഴിയാണ് ഫോമ ഒരുക്കുന്നത്. കേരളത്തിൽ ബിസിനസ് ചെയ്യുന്നവർക്ക് രാജ്യത്തിന് പുറത്തേക്ക് അത് വ്യാപിപ്പിക്കാനും രാജ്യത്തിനു പുറത്തുള്ളവർക്ക് കേരളത്തിൽ പുതിയ ബിസിനസ് ആരംഭിക്കാനും ആവശ്യമായ കാര്യങ്ങൾ ഇതുവഴി മനസിലാക്കാൻ സാധിക്കും. വ്യവസായികൾക്ക് ഇതൊരു വലിയ അനുഭമായിരിക്കുമെന്ന് സംഘാടകർ പറഞ്ഞു.

രവി പിള്ള, ഗോകുലം ഗോപാലൻ, ജോയ് ആലുക്കാസ്, കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, ടി.എസ്. പട്ടാഭി രാമൻ, ജോർജ് ജേക്കബ്, സാബു ജേക്കബ് തുടങ്ങി കേരളത്തിലെ നിരവധി പ്രമുഖ വ്യവസായികള്‍ പങ്കെടുക്കും. രാവിലെ 11ന് തുടങ്ങി വൈകിട്ട് ആറു മണിയോടെ ബിസിനസ് മീറ്റ് സമാപിക്കും. ക്ഷണിക്കപ്പെട്ടവർക്കു മാത്രമാണ് പ്രവേശനമെന്ന് സംഘാടകർ അറിയിച്ചു. 

ഫോമ ബിസിനസ് കോഓർഡിനേറ്ററും ഫോമ ബിസിനസ് ടീമുമായ ജോസ് മണക്കാട്ട് പരിപാടിക്ക് നേതൃത്വം നൽകും. ഫോമാ നാഷനൽ എക്സിക്യൂട്ടീവ് അംഗങ്ങളായ അനിയൻ ജോർജ്, ടി. ഉണ്ണികൃഷ്ണൻ, തോമസ് ഉമ്മൻ, പ്രദീപ് നായർ, ബിജു തോണിക്കടവിൽ എന്നിവർ പങ്കെടുക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA