വ്യവസായം കേരളത്തിലേക്ക് വരണം: എം.എ. യൂസഫലി

ma-yusuf-ali-award-fomaa
ഫോമാ ബിസിനസ് മാന്‍ ഓഫ് ദി ജനറേഷന്‍ പുരസ്‌കാരം പ്രസിഡന്റ് അനിയൻ ജോർജ് എം.എ. യൂസഫലിക്ക് സമ്മാനിക്കുന്നു. ഫോമയുടെ മറ്റു ഭാരവാഹികൾ സമീപം.
SHARE

കൊച്ചി ∙ കേരളത്തിലെ സാഹചര്യങ്ങൾ മനസ്സിലാക്കിയെത്തിയാൽ തടസ്സമില്ലാതെ ഇവിടെ വ്യവസായം നടത്തി വിജയിപ്പിക്കാനാകുമെന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലി. അമേരിക്കയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ ഫോമാ സംഘടിപ്പിച്ച എംപവര്‍ കേരള ബിസിനസ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബുദ്ധിമുട്ടുകളെ ധീരമായി നേരിട്ട് വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ പ്രവാസി മലയാളികള്‍ മുന്നോട്ടുവരണം. ലോകത്തിന്റെ എല്ലാ കോണിലും കച്ചവടം ചെയ്തിട്ടുണ്ട്. ഒരോ സ്ഥലത്തും അതിന്റേതായ ബുദ്ധിമുട്ടുകളുണ്ട്. അതു മനസ്സിലാക്കി, നിയമത്തിന്റെ പരിധിക്കുള്ളിൽ നിന്നു വ്യവസായം ചെയ്താൽ തീർച്ചയായും വിജയിക്കും. 

m-a-yusuffali-inaugural-speech
ഫോമാ സംഘടിപ്പിച്ച എംപവര്‍ കേരള ബിസിനസ് മീറ്റ് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലി ഉദ്ഘാടനം ചെയ്യുന്നു.

വ്യവസായം തുടങ്ങാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിലൊന്നാണു കേരളം. അതു മുന്‍കൂട്ടി കണ്ട് കേരളത്തിന്റെ ഉന്നമനത്തിന് വേണ്ടിയും വരും തലമുറയുടെ ശോഭനമായ ഭാവിക്കും വേണ്ടിയും ഇവിടെ സംരംഭങ്ങള്‍ പടുത്തുയര്‍ത്താന്‍ തയാറാകണം. നാടിന്റെ വളര്‍ച്ചയുടെ ഉത്തരവാദിത്വം സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്ക്കാതെ നമ്മളും പങ്കാളികളാകണം. മാത്രമല്ല ആഗോള വിപണികളിൽ വലിയ വ്യവസായങ്ങൾ ചെയ്ത് വിജയം നേടിയവർക്ക് സ്വന്തം നാടിനായിക്കൂടി പ്രവർത്തിക്കാൻ ബാധ്യസ്ഥതയുണ്ടെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. 

ഫോമാ ബിസിനസ് മാന്‍ ഓഫ് ദി ജനറേഷന്‍ പുരസ്‌കാരം എം.എ. യൂസഫലിക്ക് ചടങ്ങില്‍ സമ്മാനിച്ചു. ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ട്രഷറര്‍ തോമസ്. ടി ഉമ്മന്‍, ജോയിന്റ് ട്രഷര്‍ ബിജു തോന്നിക്കടവില്‍, സമ്മേളന ചെയര്‍മാന്‍ ജോസ് മണക്കാട്ട് എന്നിവര്‍ സംബന്ധിച്ചു. പ്രമുഖ മലയാളി വ്യവസായികള്‍ ചടങ്ങില്‍ പങ്കെടുത്തു.

English Summary: ma yusuffali inaugural speech in empower kerala business meet

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA