ADVERTISEMENT

ന്യൂജഴ്‌സി ∙ 2022 ജൂലൈ 7 മുതൽ 10 വരെ നടക്കുന്ന ഫൊക്കാന ഗ്ലോബൽ ഡിസ്‌നി കൺവൻഷനോടനുബന്ധിച്ച് നടത്തുന്ന  മലയാളി മങ്ക സൗന്ദര്യ മത്സരത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഫൊക്കാന കൺവൻഷനുകളിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായ മലയാളി മങ്ക സൗന്ദര്യ മത്സരം  ഫൊക്കാന വിമൻസ് ഫോറമാണ് നടത്തി വരുന്നത്.  ഫൊക്കാന വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ. കല ഷഹി, സെക്രട്ടറി അബ്ജ അരുൺ, ഡോ. ബ്രിജിത്ത് ജോർജ് (മലയാളി മങ്ക ബ്യൂട്ടി പേജന്റ് ചെയർപേഴ്സൺ), ഫൊക്കാന ന്യൂഇംഗ്ലണ്ട് റീജിയൺ വൈസ് പ്രസിഡന്റ്  രേവതി പിള്ള (കോഓർഡിനേറ്റർ), ഉഷ ചാക്കോ  (കോചെയർ) എന്നിവർ നേതൃത്വം നൽകുന്ന കമ്മിറ്റിയാണ് മലയാളി മങ്ക മത്സരത്തിനുള്ള ഒരുക്കങ്ങൾ നടത്തി വരുന്നത്.

25 വയസ്സും മുതലുള്ള സ്ത്രീകള്‍ക്ക്  മലയാളി മങ്ക സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കാം. സര്‍ട്ടിഫിക്കറ്റ്, ട്രോഫി, 1000 ഡോളർ കാഷ് അവാര്‍ഡ് എന്നിവയാണ് സമ്മാനം. പങ്കെടുക്കുന്ന എല്ലാ മത്സരാഥികൾക്കും സമ്മാനമുണ്ട്. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ജൂൺ 15 നകം ഓൺലൈനിലൂടെ റജിസ്റ്റർ ചെയ്യണം.

malayalee-manka-2

ജൂലൈ എട്ടിന് ഉച്ചകഴിഞ്ഞാണ്‌ മലയാളി മങ്ക മത്സരം കൺവൻഷന്റെ പ്രധാന വേദിയിൽ അരങ്ങേറുക. മൂന്നു റൗണ്ട് മത്സരങ്ങളാണുള്ളത്.

കൂടുതൽ വിവരങ്ങൾക്ക് ഡോ. കല ഷഹി ഫോൺ: +1 (202) 359-8427, അബ്ജ അരുൺ ഫോൺ:+1 (202) 683-0168, രേവതി പിള്ള  ഫോൺ:  + 617 470 0740, ഡോ. ബ്രിജിത്ത് ജോർജ് ഫോൺ:+1 (847) 208-1546., ഉഷ ചാക്കോ ഫോൺ: 845 480 9213

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com