ADVERTISEMENT

ഡാലസ് ∙ കഴിഞ്ഞ വെള്ളിയാഴ്ച ഡാലസിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ കൗമാരക്കാരായ സഹോദരങ്ങൾ കൊല്ലപ്പെട്ട കേസിൽ പ്രതിയെന്നു സംശയിക്കുന്ന ഡ്രൈവറെ കണ്ടെത്താൻ പൊലീസ് പൊതുജനങ്ങളുടെ സഹകരണം അഭ്യർഥിച്ചു. സഹോദരങ്ങൾ ഉൾപ്പെടെ അഞ്ചുപേർ സഞ്ചരിച്ച കാറിൽ പെട്ടെന്നു ദിശതെറ്റി എതിരെ വന്ന 2009 ജിഎംസി പിക്കപ്പ് ട്രക്ക് വന്നിടിക്കുകയായിരുന്നു. എസ്പറാൻസ് റോഡിൽ 13,900 ബ്ലോക്കിലായിരുന്നു സംഭവം.

driver-accident

കാറോടിച്ചിരുന്ന ക്രിസ്റ്റൽ (16), സഹോദരൻ ആൻഡ്രിസ് (15) എന്നിവരാണു മരിച്ചത്. പിൻസീറ്റിലുണ്ടായിരുന്ന മൂന്നുപേർ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. പിക്കപ്പ് ഓടിച്ചിരുന്ന ഡ്രൈവറെ പൊലിസ് തിരിച്ചറിഞ്ഞു. സംഭവത്തിനു ശേഷം ഇയാൾ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. പൊലിസ് ഇയാളുടെ ചിത്രവും പേരും പൊതുജനങ്ങളുടെ അറിവിനായി പരസ്യപ്പെടുത്തി. ഫൗസ്റ്റിനൊ മെംമ്പ്രാനൊ റിവറാ എന്നാണു പേരെന്നു പൊലിസ് പറഞ്ഞു.

മരിച്ച രണ്ടു പേരും റിച്ചാർഡ്സണിലെ ജെ. ജെ. പിയേഴ്സ് ഹൈസ്കൂൾ വിദ്യാർഥികളാണ്. (Rivera) റിവറെയെ കുറിച്ചു വിവരം ലഭിക്കുന്നവർ ഡിറ്റക്ടീവ് കെന്നത്ത് വാട്ട്സനെ 214 671 0015 നമ്പറിൽ  വിളിച്ചു ബന്ധപ്പെടണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com