പുട്ടിൻ ആണവായുധം ഉപയോഗിക്കാൻ സാധ്യതയെന്ന് യുഎസ് ഇന്റലിജൻസ് മേധാവി

Russian President Vladimir Putin
Russian President Vladimir Putin. Photo by NATALIA KOLESNIKOVA / AFP
SHARE

വാഷിങ്ടൻ ∙ യുക്രെയ്ൻ യുദ്ധം പരാജയത്തിലേക്കാണ് നീങ്ങുന്നതെന്ന് തോന്നിയാൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ആണവായുധം ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് യുഎസ് ഇന്റലിജൻസ് ചീഫ് മുന്നറിയിപ്പ് നൽകി. റഷ്യൻ അധിനിവേശത്തെ തുടർന്ന് ലോകം നേരിടുന്ന ഭീഷിണിയെ കുറിച്ചു യുഎസ് സെനറ്റിൽ പ്രസ്താവന നടത്തുകയായിരുന്നു നാഷനൽ ഇന്റലിജൻസ് മേധാവി അവ്‍റിൽ ഹെയ്നിസ്.

യുക്രെയ്ന് അമേരിക്കയും സഖ്യകക്ഷികളും നൽകുന്ന പിന്തുണ പുട്ടിനെ പരിഭ്രാന്തനാക്കിയിരിക്കുകയാണെന്നും അതിന് പ്രതികാരമെന്ന നിലയിലായിരിക്കാം ആണവായുധം പ്രയോഗിക്കുന്നതിന് റഷ്യ തയാറാകുക എന്നും ഇന്റലിജൻസ് മേധാവി വ്യക്തമാക്കി.

യുക്രെയന് പിന്തുണ നൽകുന്ന രാജ്യങ്ങളേക്കാൾ തങ്ങൾ ശക്തരാണെന്ന് തെളിയിക്കുന്നതിനും റഷ്യ ആണവായുധം ഉപയോഗിക്കാൻ മടിക്കില്ലാ എന്നും ഇന്റലിജൻസ് അഭിപ്രായപ്പെട്ടു.

എഴുപത്തിയഞ്ചു ദിവസങ്ങൾ പിന്നിട്ടിട്ടും യുദ്ധം പൂർണ്ണമായും വിജയിക്കുന്ന ലക്ഷണങ്ങൾ ഒന്നും തന്നെയില്ലെന്നും, മാത്രമല്ല റഷ്യയ്ക്ക് വൻ സൈനിക തിരിച്ചടി ലഭിക്കുന്നതും പുട്ടിനെ ആണവായുധ പ്രയോഗത്തിലെത്തിക്കുമോ എന്ന് ലോകം ഭയപ്പെടുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN US
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA