അമേരിക്കയിൽ വെടിവയ്പ്പിൽ മരിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന

gun-violence
SHARE

വാഷിങ്ടൻ ഡി സി ∙ അമേരിക്കയിൽ വെടിവയ്പ്പിൽ മരിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനയെന്ന് യുഎസ് സെന്റെഴ്സ് ഫോർ ഡിസിസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ റിപ്പോർട്ട് ചെയ്തു. 1994 നുശേഷമുള്ള ഏറ്റവും ഉയർന്ന സംഖ്യയാണ്  2020 ൽ റിപ്പോർട്ട് ചെയ്തത്. ഏകദേശം 35 ശതമാനം വർധനവ്.

2020 ൽ നടന്ന കൊലപാതകങ്ങളിൽ 79 ശതമാനവും, ആത്മഹത്യകളിൽ 53 ശതമാനവും വെടിവയ്പ്പിനെ തുടർന്നാണ്. 2020ൽ കോവിഡിനെ തുടർന്ന് അമേരിക്കൻ കൗണ്ടികളിൽ പോവർട്ടി ലവൽ ഉയർന്ന സ്ഥലങ്ങളിലാണ് കൂടുതൽ വെടിവയ്പ്പ് നടന്നിട്ടുള്ളതെന്നു യുഎസ് സെൻസസ് ബ്യൂറോ ചൂണ്ടിക്കാണിക്കുന്നു.

‍അമേരിക്കയിൽ വർധിച്ചു വരുന്ന കൊലപാതകങ്ങൾ രാജ്യത്തിന്റെ പൊതുജനാരോഗ്യത്തിന്  ഭീഷിണിയുയർത്തുന്നതായി അമേരിക്കൻ പബ്ലിക് ഹെൽത്ത് അസോസിയേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജോർജ് ബഞ്ചമിൻ അഭിപ്രായപ്പെട്ടു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN US
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA