‘മാപ്പ്’ മാതൃ ദിനാഘോഷം മേയ് 14ന് ഫിലഡൽഫിയയിൽ

map-mothers-day
SHARE

ഫിലഡൽഫിയ ∙ മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലഡൽഫിയയുടെ (മാപ്പ്) വുമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മാതൃ ദിനാഘോഷം മേയ് പതിനാലിന് വൈകിട്ട് അഞ്ചു മുതൽ ഏഴു വരെ ഫിലഡൽഫിയ സെന്റ്. തോമസ് സിറോ മലബാർ പള്ളിയുടെ ഓഡിറ്റോറിയത്തിൽ (608 Welsh Rd, Philadelphia, PA 19115) വച്ച് നടക്കും. 

വിപുലമായ പരിപാടികളോടുകൂടി നടത്തുന്ന മാതൃ ദിനാഘോഷ ചടങ്ങിൽ ഡോ.സിസ്റ്റർ ജോസ്‌ലിൻ ഇടത്തിൽ മുഖ്യസന്ദേശം നൽകും. തുടർന്ന് ഫിലഡൽഫിയയിലെ അനുഗ്രഹീത കലാകാരന്മാരും കലാകാരികളും പ്രൊഫഷണൽ ട്രൂപ്പുകളും അവതരിപ്പിക്കുന്ന ഡാൻസുകളും മറ്റു കലാപരിപാടികളും അരങ്ങേറും.

ആഘോഷത്തിന്റെ ചെലവുകൾ ചുരുക്കി നിർധനയായ ഒരു വീട്ടമ്മയ്ക്ക് വീട് പണിതു നൽകാനാണ് മാപ്പ് വുമൻസ് ഫോറത്തിന്റെ തീരുമാനം. വുമൻസ് ഫോറം ചെർപേഴ്സൺ മില്ലി ഫിലിപ്പിന്റെ നേതൃത്വത്തിൽ അതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. മാതൃകാപരമായ ഈ പ്രവർത്തനത്തിന് മാപ്പിലെ എല്ലാ അംഗങ്ങളിൽ നിന്നും നിർലോഭമായ സഹകരണം ലഭിക്കുന്നു എന്നത് എടുത്തുപറയേണ്ട കാര്യമാണെന്ന് വുമൻസ് ഫോറം ചെയർപേഴ്സൺ മില്ലി ഫിലിപ്പും മറ്റ് സഹപ്രവർത്തകരും  വ്യക്തമാക്കി.

മാതൃ ദിനാഘോഷങ്ങളുടെ വിജയത്തിനായി മില്ലി ഫിലിപ്പിന്റെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN US
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA