ഹൂസ്റ്റൺ ∙ ഡാലസ് സെന്റ് പോൾസ് മാർത്തോമാ ചർച്ച്, ഡാലസ് സെഹിയോൻ മാർത്തോമാ ചർച്ച് എന്നീ ഇടവകകളുടെ പുതിയ വികാരിമാരായി ചുമതലയേൽക്കുന്നതിന് എത്തിയ വൈദികർക്ക് ഹൃദ്യമായ വരവേൽപ്പ്. കേരളത്തിൽ നിന്നും എത്തിച്ചേർന്ന റവ. ഷൈജു സി ജോയ്, ഭാര്യ സുബി ഉതുപ്പ്, മക്കളായ ദയാ മറിയം, കരുൺ ജോയ് എന്നിവർക്കും റവ. ജോബി ജോൺ, അദ്ദേഹത്തിന്റെ ഭാര്യ നീതു, മക്കളായ നന്മ, ദയ, ജീവൻ എന്നിവർക്കു ഡാലസ് രാജ്യാന്തര വിമാനത്താവളത്തിൽ വച്ച് മേയ് 11ന് ഊഷ്മളമായ വരവേൽപ്പ് നൽകി.

കാരോൾട്ടൻ മാർത്തോമാ ഇടവക വികാരി റവ. തോമസ് മാത്യു, ഡാലസ് സെന്റ് പോൾസ് മാർത്തോമാ ഇടവക ട്രസ്റ്റിമാരായ ഉമ്മൻ ജോൺ, അജു മാത്യു, സെക്രട്ടറി ഫിൽ മാത്യു, വൈസ് പ്രസിഡന്റ് എബ്രഹാം മേപ്പുറത്തു, ലെ ലീഡർ സജി ജോർജ്, അനിൽ മാത്യു, ടെന്നി കൊരുത്, ജോൺ കെ മാത്യു, സെഹിയോൻ മാർത്തോമാ ചർച്ച് വൈസ് പ്രസിഡന്റ് കെ.എ. എബ്രഹാം, ഫിലിപ്പ് മാത്യു, നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസന മീഡിയ കമ്മറ്റി അംഗവും മാധ്യമ പ്രവർത്തകനുമായ ഷാജി രാമപുരം എന്നിവർ ഉൾപ്പെടെ നിരവധി പേർ വികാരിമാരെ സ്വീകരിക്കാൻ ഡാലസ് വിമാനത്താവളത്തിൽ എത്തിച്ചേർന്നിരുന്നു.
നേരത്തേ കോഴിക്കോട് മാർത്തോമാ ഗൈഡൻസ് സെന്റർ ചുമതലയിലായിരുന്നു റവ. ഷൈജു സി ജോയ്ക്ക്. ഭിലായ് മാർത്തോമ്മ ഇടവക വികാരിയായിരുന്നു റവ.ജോബി ജോൺ.