ട്രൈസ്റ്റേറ്റ് കേരള ഫോറം: പ്രവർത്തനോദ്ഘാടനം മേയ് 15ന്

tristate-flyer
SHARE

ഫിലഡൽഫിയ ∙ പെൻസിൽവാനിയ, ഡെലവർ, ന്യൂജഴ്‌സി എന്നിവിടങ്ങളിലെ സാമൂഹിക സാംസ്‌കാരിക സംഘടനകളുടെ കൂട്ടായ്മയായ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ഈ വർഷത്തെ പ്രവർത്തനോദ്ഘാടനം മേയ് 15ന്. പ്രമുഖ മാധ്യമപ്രവർത്തകൻ ഡോ. കൃഷ്ണ കിഷോർ ഭദ്ര ദീപം തെളിയിച്ചു നിർവഹിക്കും. ഞായറാഴ്ച വൈകിട്ട് 4.30 നു ജംബോ സീ ഫുഡ് ബാങ്ക്‌റ്റ് ഹാളിൽ (Jumbo Seafood, 725 Bustleton pike, Feasterville-Trevose, PA 19053) ആണ് പരിപാടികൾ അരങ്ങേറുക. 

ഫിലഡൽഫിയയിലെ മലയാളികളുടെ മാമാങ്കമായ ട്രൈസ്റ്റേറ്റ് ഓണ മഹോത്സവത്തിനും ഇതോടുകൂടി കൊടിയേറും. ഗ്രെയ്റ്റർ ഫിലഡൽഫിയയിലെ പ്രമുഖ മലയാളി സംഘടനകൾ എല്ലാം ഒരേ കുടകീഴിൽ ഒന്നിച്ചണിനിരന്നു ആയിരങ്ങളെ പങ്കെടുപ്പിച്ചു നടത്തുന്ന ഓണാഘോഷതിന്റെ ടിക്കറ്റ് വിതരണോദ്ഘാടനവും ഇതോടൊന്നിച്ചു നടക്കും. പരിപാടിയോടനുബന്ധിച്ചു കലാ പരിപാടികളും അത്താഴ വിരുന്നും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടക സമിതി അറിയിച്ചു. 

tristate-ob

കൂടുതൽ വിവരങ്ങൾക്ക്: ചെയർമാൻ സാജൻ വർഗീസ്–(215 906 7118), ജനറൽ സെക്രട്ടറി–റോണി വർഗീസ് (267 213 5544), ട്രഷറർ– ഫിലിപ്പോസ് ചെറിയാൻ (215 605 7310), ഓണം ചെയർ പേഴ്സൺ–ജീമോൻ ജോർജ്‌ (267 970 4267), എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ–വിൻസെന്റ് ഇമ്മാനുവേൽ, സുമോദ് നെല്ലിക്കാല, ജോബി ജോർജ്‌, ജോൺ സാമുവേൽ, സുധ കർത്താ, ആശ അഗസ്റ്റിൻ, ബ്രിജിറ്റ് പാറപ്പുറത്ത് എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN US
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA