ADVERTISEMENT

മിഷിഗൺ∙ ഡിട്രോയിറ്റ് കേരള ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സാംസ്കാരിക ഐക്യം വിളിച്ചോതുന്ന "സമന്വയം" എന്ന പരിപാടി മേയ് 14ന് വാറൺ സെന്റ് തോമസ് ഓർത്തഡോക്സ്‌ ചർച്ച് ഓഡിറ്റോറിയത്തിൽ വൈകിട്ട് 4 മണി മുതൽ നടത്തുന്നു. നമ്മുടെ സാംസ്കാരികവും  സാമുദായികവുമായ ഒരുമയുടെ സന്ദേശം ഉൾക്കൊണ്ടു കൊണ്ട്  ഈസ്റ്റർ - ഈദ് - വിഷു ആഘോഷങ്ങൾ സംഘടിപ്പിക്കുകയാണു ഡിട്രോയിറ്റ് കേരള ക്ലബ്ബ്. ജാതി മത വർഗ്ഗ വിവേചനങ്ങൾക്കതീതമായി സ്നേഹത്തിന്റെയും സഹോദര്യത്തിന്റേയും സന്ദേശം സമൂഹത്തിനു നൽകാൻ കേരള ക്ലബ്ബിന്റെ നേതൃത്വത്തിൽ ആദ്യമായിട്ടാണു മിഷിഗണിൽ ഇങ്ങനെയൊരു സാംസ്കാരിക പരിപാടി അരങ്ങേറുന്നത്. 

 

വിശ്വമാനവികതയുടെയും മതസൗഹാർദ്ദത്തിന്റെയും മൂല്യങ്ങൾ ഉൾക്കൊള്ളുന്ന കലാപരിപാടികളും ഒപ്പം കേരളത്തിന്റെ വൈവിധ്യമാർന്ന ഭക്ഷണങ്ങളും സമന്വയം എന്ന കലാസംഗമത്തിനു മാറ്റുകൂട്ടും. ഡിട്രോയിറ്റിലെ മികച്ച കലാകാരന്മാർ പങ്കെടുക്കുന്ന കലാ പരിപാടികൾ, കുട്ടികൾക്കായുള്ള വിവിധ പരിപാടികൾ, വിഷു കൈനീട്ടം, ഈസ്റ്റർ എഗ്ഗ്‌ ഹണ്ട്, മെഹന്ദി സ്റ്റാളുകൾ ഒപ്പം മറ്റനവധി വ്യത്യസ്തതകൾ സമന്വയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്പർധകൾ കൂടിവരുന്ന ആധുനിക സമൂഹത്തിൽ ഒരുമയുടെ പുതിയ വെളിച്ചം വിതറുവാനാണു ഡിട്രോയിറ്റ് കേരള ക്ലബ്ബ് സമന്വയത്തിലൂടെ ശ്രമിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com