ADVERTISEMENT

ടെക്സസ്∙ ജയിൽ പുള്ളികളുമായി പോയിരുന്ന ടെക്സസ് ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ജസ്റ്റിസിന്റെ ട്രാൻസ്പോർട്ട് ബസിലെ ഡ്രൈവറെ മർദ്ദിച്ചു വാഹനവുമായി രക്ഷപ്പെട്ട പ്രതിക്കുവേണ്ടി ലിയോൺ കൗണ്ടി ഷെറിഫ് ഓഫിസ് അന്വേഷണം ശക്തമാക്കി.

പ്രതിയെകുറിച്ചു വിവരം ലഭിക്കുന്നവർ 911 വിളിച്ചോ, ഷെറിഫ് ഓഫിസുമായോ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർഥിച്ചു. വ്യാഴാഴ്ചയായിരുന്നു സംഭവം.

ബസിൽ ഉണ്ടായിരുന്ന ജയിൽ പുള്ളി ഗൊൺസാലൊ ലോപസ് (46) ഡ്രൈവറെ മർദിച്ചു വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. അതിവേഗത്തിൽ ഓടിച്ച വാഹനം  അപകടത്തിൽപ്പെട്ടു. ഉടനെ ബസിൽ നിന്നും ഇറങ്ങിയ ഗൊൺസാലൊ ഓടി രക്ഷപ്പെടുകയായിരുന്നു. ബസിലുണ്ടായിരുന്ന മറ്റു പ്രതികൾ ആരും തന്നെ രക്ഷപ്പെടാൻ ശ്രമിച്ചില്ല.

രക്ഷപ്പെട്ട പ്രതി അപകടകാരിയാണെന്നും, ഇയാളെ കണ്ടെത്തിയാൽ നേരിട്ടു പിടികൂടാൻ ശ്രമിക്കരുതെന്നും പൊലീസിനെ അറിയിക്കണമെന്നും ലിയോൺ കൗണ്ടി ഷെറിഫ് ഓഫിസ് അറിയിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com