വാഷിങ്ടൻ ഡിസി ∙ അമേരിക്കയിൽ നിലവിലുള്ള ഗര്‍ഭച്ഛിദ്ര അനുകൂല നിയമം റദ്ദാക്കുന്നതിനുള്ള നടപടികൾ സുപ്രിം കോടതിയിൽ പുരോഗമിക്കെ, ഇതിനു തടയിടുന്നതിന് ഫെഡറൽ നിയമം കൊണ്ടുവരുന്നതിനു ഡമോക്രാറ്റുകൾ സെനറ്റിൽ അവതരിപ്പിച്ച ബിൽ റിപ്പബ്ലിക്കൻ എതിർപ്പിനെ തുടർന്ന് തള്ളി.
49 വോട്ടുകൾ അനുകൂലമായി ലഭിച്ചപ്പോൾ 51 പേർ എതിർത്തു വോട്ടു ചെയ്തു. മുഴുവൻ റിപ്പബ്ലിക്കൻ അംഗങ്ങളും ഡമോക്രാറ്റിക് പാർട്ടിയിലെ ഒരംഗവും ബില്ലിനെ എതിർത്തതാണ് പരാജയപ്പെടാൻ കാരണം.
ഗർഭസ്ഥ ശിശുക്കളുടെ ഭാഗ്യമായിട്ടേ ഇതിനെ കരുതാനാകൂ എന്നാണ് റിപ്പബ്ലിക്കൻ പാർട്ടിയംഗങ്ങൾ ബില്ലിന്റെ പരാജയത്തെ കുറിച്ചു പ്രതികരിച്ചത്.