ലോക സമാധാനത്തിന് ഫോമയുടെ സന്ദേശം; കൊല്ലം ബീച്ചിൽ ഇന്ന് പട്ടം പറത്തൽ

fomaa-kite-flying
SHARE

ന്യൂയോർക്ക്‌/കൊല്ലം ∙ ഫോമയുടെ ഏഴാമത് കേരളാ കൺവൻഷനോടനുബന്ധിച്ച് കൊല്ലം ബീച്ചിൽ ഇന്ന് വൺ ഇന്ത്യ കൈറ്റ് ടീം 'ഗ്ലോബൽ പീസ് 365' പട്ടം പറത്തൽ നടത്തും. ലോക സമാധാനത്തിന് ഫോമയുടെ സന്ദേശമായിട്ടാണ് പട്ടം പറത്തലിന് തുടക്കം കുറിക്കുന്നതെന്നു ഫോമാ കേരളാ കൺവൻഷൻ ചെയർമാൻ ഡോ. ജേക്കബ് തോമസ് അറിയിച്ചു. 

പട്ടം പറത്തൽ ഏതൊരു വ്യക്തിയെ സംബന്ധിച്ചും ഗൃഹാതുര സ്മരണകൾ ഉണർത്തുന്ന കൗതുകം കൂടിയാണ്. അതുകൊണ്ടാണ് ലോക സമാധനത്തിന് വേണ്ടി വിവിധ രാജ്യങ്ങൾ പട്ടം പറത്തൽ ഒരു പ്രതീകമായി അവതരിപ്പിക്കുന്നത്. പട്ടം പറത്തലിന് ഉള്ള ആവേശവും കൗതുകവും ഒട്ടും കുറയാതെയാണ് വൺ ഇന്ത്യ കൈറ്റ് ടീം കൊല്ലത്ത് ഫോമയ്ക്ക് വേണ്ടി പട്ടം പറത്തൽ നടത്തുന്നതെന്ന് ക്യാപ്റ്റൻ അബ്ദുള്ള മാളിയേക്കലും ,ഗ്ലോബൽ പീസ് 365 കോഓർഡിനേറ്റർ സുനു ഏബ്രഹാമും പറഞ്ഞു.

 കിലോ കണക്കിന് ഭാരം വരുന്ന പട്ടങ്ങളും കഥകളിപ്പട്ടവും കൊല്ലം ബീച്ചിന്റെ വാനിൽ ഇന്ന് വൈകിട്ട് 4 ന് വിസ്മയം തീർക്കുമ്പോൾ, ലോകത്ത് ഇനിയും യുദ്ധവും, സ്പർദ്ദയും ഉണ്ടാകാതിരിക്കട്ടെ എന്ന വലിയ സന്ദേശമാണ് കാണികളിലേക്ക് എത്തുക. കൂടാതെ ടൂറിസം മേഖലയിലേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കാനും ഇത്തരം പരിപാടി കൊണ്ട് സാധിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അമ്പരപ്പിക്കുന്ന ആഡംബരം; നിറയെ സർപ്രൈസുകൾ ഒളിപ്പിച്ച വീട്

MORE VIDEOS