ADVERTISEMENT

 ഹൂസ്റ്റൺ ∙ മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്റെ (മാഗ്) നേതൃത്വത്തിൽ നടന്ന ബാഡ്മിൻറൺ ഓപ്പൺ ഡബിൾസ് ടൂർണമെന്റിൽ 'ടീം പെർഫെക്റ്റ് ഓക്കെ' ജേതാക്കളായി. മെഗാ സ്പോൺസർ അലക്സ് പാപ്പച്ചൻ സ്പോൺസർ ചെയ്ത ടി. എം. ഫിലിപ്പ്സ്  മെമ്മോറിയൽ എവറോളിങ് ട്രോഫി തുടർച്ചയായ രണ്ടാം വർഷവും നേടിയാണ് 'ടീം പെർഫെക്ട് ഓക്കെ' ചാംപ്യൻമാരായത്.  

magh-shuttle-badminton-2

ഹൂസ്റ്റൺ ബാഡ്മിന്റൺ  സെന്ററിൽ നടന്ന ടൂർണ്ണമെന്റിൽ 30 പ്രമുഖ ടീമുകൾ പങ്കെടുത്തു.  സെമി ഫൈനൽ മത്സരങ്ങളും ഫൈനൽ മത്സരങ്ങളും ബാഡ്മിന്റൺ പ്രേമികളെ ആവേശം കൊള്ളിച്ചു.  ഓപ്പൺ ഡബിൾസ് വിഭാഗത്തിലെ അത്യന്തം വാശിയേറിയ ഫൈനൽ മത്സരത്തിൽ ജോഫിൻ സെബാസ്റ്റ്യൻ, സമീർ സെയ്ദ് ജോഡികൾ അണിനിരന്ന ഡാലസ് ഡെയെർ ഡെവിൾസിനെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ജോജി ജോർജും, അജയ് മാത്യുവും (ടീം പെർഫെക്ട് ഓക്കെ) കിരീടത്തിൽ മുത്തമിട്ടത്.

magh-shuttle-badminton-3

ഗ്രാൻഡ് സ്പോൺസർ രഞ്ജു രാജ് സംഭാവന ചെയ്ത റണ്ണേഴ്സപ്പിനുള്ള എവർ റോളിങ് ട്രോഫി ഡാലസ് ഡെയർ ഡെവിൾസ് സ്വന്തമാക്കി.  ടൂർണമെന്റിലെ എറ്റവും മികച്ച കളിക്കാരനുള്ള ട്രോഫിക്ക് ജോജി ജോർജും എമർജിങ് പ്ലെയർ ആൻഡ് റൈസിങ് സ്റ്റാർ ട്രോഫിക്ക് അജയ് മാത്യുവും അർഹരായി.  

magh-shuttle-badminton-4

50 വയസ്സിന് മുകളിലുള്ളവർക്കായി നടത്തിയ സീനിയേഴ്സ് ടൂർണമെന്റിൽ 'ടീം ഈ ബുൾ ജെറ്റ്' റെജി വി കുര്യൻ സംഭാവന ചെയ്ത  എവറോളിങ് ട്രോഫി കരസ്ഥമാക്കി. ഒന്നിനെതിരെ രണ്ട് സെറ്റുകൾ കരസ്ഥമാക്കി ബാഡ്മിൻറൺ താരജോഡികളായ ജോർജ് മാത്യുവും പ്രേം രാഘവനും തുടർച്ചയായ രണ്ടാം തവണയും ജേതാക്കളായി.

magh-shuttle-badminton-5

ഫൈനൽ മത്സരത്തിൽ മികച്ച പോരാട്ടമാണ് റണ്ണേഴ്സപ്പിനുള്ള എവറോളിങ് ട്രോഫി കരസ്ഥമാക്കിയ ഡ്രോപ്പ് കിങ്സ് ടീം അംഗങ്ങളായ അനിൽ ജനാർദ്ദനനും വിനുവും കാഴ്ചവെച്ചത്. സീനിയേഴ്സ് വിഭാഗത്തിൽ ബെസ്റ്റ് പ്ലെയറിനുള്ള പീപ്പിൾസ് ചോയ്സ് ട്രോഫിക്ക് അനിൽ ജനാർദ്ദനൻ (ടീം ഡ്രോപ്പ് കിങ്സ്) തിരഞ്ഞെടുക്കപ്പെട്ടു.പെൺകുട്ടികളുടെ പ്രോത്സാഹന മത്സരത്തിൽ പങ്കെടുത്ത ഡയോണ ജോം, അലീഷ  ബിജോയ്, ഡൽമ സിബി, ആൽഫി ബിജോയ്  ജഡ്ജ് ജൂലി മാത്യുവിൽ നിന്നും റൈസിങ് സ്റ്റാർ ട്രോഫികൾ ഏറ്റു വാങ്ങി.

magh-shuttle-badminton-6

ഞായറാഴ്ച നടന്ന സമാപന സമ്മേളനത്തിൽ വിശിഷ്ടാതിഥികളായ സ്റ്റാഫോർഡ് പ്രോ ടെം മേയർ കെൻ മാത്യൂ, ഫോർഡ് ബെൻ കൗണ്ടി ഡിസ്ട്രിക്ട് ജഡ്ജ് ജൂലി മാത്യൂ, മെഗാ സ്പോൺസർ അലക്സ് പാപ്പച്ചൻ, ഗ്രാൻഡ് സ്പോൺസർ രഞ്ജു രാജ്, ഡയമണ്ട് സ്പോൺസർ സുരേഷ് രാമകൃഷ്ണൻ, സിൽവർ സ്പോൺസർ സന്ദീപ് തേവർവേലിൽ, അനിൽ ജനാർദ്ദനൻ, ഹെൻറി മുണ്ടാടൻ, മാഗ് ഭാരവാഹികൾ എന്നിവരിൽ നിന്നും വിജയികൾ എവർ റോളിംഗ് ട്രോഫികളും വ്യക്തിഗത ട്രോഫികളും കാഷ് അവാർഡുകളും ഏറ്റുവാങ്ങി.

magh-shuttle-badminton-7

സമാപന സമ്മേളനത്തിൽ വിശിഷ്ടാതിഥികളായ മേയർ കെൻ മാത്യൂ, ജഡ്ജ് ജൂലി മാത്യൂ, മെഗാ സ്പോൺസർ അലക്സ് പാപ്പച്ചൻ, ഗ്രാൻഡ് സ്പോൺസർ രഞ്ജു രാജ്, ഡയമണ്ട് സ്പോൺസർ സുരേഷ് രാമകൃഷ്ണൻ, സിൽവർ സ്പോൺസർ സന്ദീപ് തേവർവേലിൽ, അനിൽ ജനാർദ്ദനൻ, ഹെൻറി മുണ്ടാടൻ, മാഗ് ഭാരവാഹികൾ എന്നിവരിൽ നിന്നും വിജയികൾ എവർ റോളിങ് ട്രോഫികളും വ്യക്തിഗത ട്രോഫികളും അവാർഡുകളും ഏറ്റുവാങ്ങി.

magh-shuttle-badminton-8

മാഗ് പ്രസിഡൻറ് അനിൽകുമാർ ആറന്മുളയും മാഗ് ട്രസ്റ്റി ബോർഡ് ചെയർമാൻ മാർട്ടിൻ ജോണും ടൂർണമെന്റ് ഉദ്ഘാടനം സംയുക്തമായി നിർവഹിച്ചു. ജോയിന്റ്  ട്രഷറർ ജോസ് ജോൺ (ബിജു) എല്ലാ ബാഡ്മിൻറൺ പ്രേമികളെയും ടൂർണമെന്റിലേക്ക് സ്വാഗതം ചെയ്തു.

magh-shuttle-badminton-9

മാഗ് പ്രസിഡന്റ് അനിൽ ആറന്മുള, സെക്രട്ടറി രാജേഷ് വർഗീസ്, ട്രഷറർ ജിനു തോമസ്, വൈസ് പ്രസിഡൻറ് ഫൻസിമോൾ പള്ളത്ത്മഠം, ജോയിൻറ് ട്രഷറർ ജോസ് ജോൺ (ബിജു), ജോയിന്റ് സെക്രട്ടറി ജോർജ് വർഗീസ് (ജോമോൻ), കമ്മറ്റി അംഗങ്ങളായ സൈമൺ ഇളംകയ്യിൽ, ഷിജു വർഗീസ്, ഉണ്ണി മണപ്പുറം, റെജി വി. കുര്യൻ എന്നിവരുടെ സാന്നിധ്യത്തിൽ ടൂർണമെൻ്റ് കമ്മറ്റി അംഗങ്ങളായ വിനോദ് ചെറിയാൻ റാന്നി, റെജി കോട്ടയം, അനിത്ത്  ഫിലിപ്പ്, അനിൽ ജനാർദ്ദനൻ, രഞ്ജു രാജ്, റെജി വർഗീസ് എന്നിവർ ടൂർണമെന്റിന്റെ വിജയത്തിനായി പ്രവർത്തിച്ചു.  

magh-shuttle-badminton-10

മത്സരങ്ങളുടെ തൽസമയ സംപ്രേഷണത്തിനു മാഗ് മുൻ സെക്രട്ടറി ജോജി ജോസഫ്, ജീമോൻ റാന്നി,  റെനി കവലയിൽ രാജേഷ് വർഗീസ് എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി രാജേഷ് വർഗീസ് കൃതജ്ഞത അറിയിച്ചു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com