അഡ്വ. വർഗീസ് കെ. ജോണ് ഷിക്കാഗോയിൽ അന്തരിച്ചു
Mail This Article
ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റ് അഡ്വ. വർഗീസ് കെ. ജോൺ (81) ഷിക്കാഗോയിൽ അന്തരിച്ചു. കോട്ടയം, കുമരകം സ്വദേശിയാണ്. ഭാര്യ മറിയക്കുട്ടി ചേർപ്പുങ്കൽ കോയിക്കൽ കുടുംബാംഗമാണ്.
ജോസഫ് (ഔസേപ്പച്ചൻ) കോയിക്കൽ (ഷിക്കാഗോ), തോമസ് (സിബി) കോയിക്കൽ (ഷിക്കാഗോ), അനി തെക്കേക്കര (ഷിക്കാഗോ) എന്നിവർ ഭാര്യാ സഹോദരങ്ങളാണ്.
അഡ്വ. വർഗീസ് കെ. ജോണിന്റെ നിര്യാണത്തിൽ ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോഷി വള്ളിക്കളത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അനുശോചനം രേഖപ്പെടുത്തി.
മേയ് 17 ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മുതൽ 9 വരെ കൊളോണിയൽ ഫ്യൂണറൽ ഹോമിൽ (Colonial Funeral Home, 8025 W. Golf Rd, Nile's, IL-60714) വച്ച് പൊതുദർശനം നടക്കും. മേയ് 18ന് ബുധനാഴ്ച രാവിലെ 9.30–10.30 വരെ സെന്റ് കാതറിൻ കാത്തലിക് ചർച്ചിൽ (St. Catherine Catholic Church, 3535 Thorn wood Ave, Glen view,IL)വച്ച് ഒരു മണിക്കൂർ പൊതുദർശനത്തിനുശേഷം സംസ്കാര ശുശ്രൂഷകൾ നടക്കും. തുടർന്ന് മേരി ഹിൽ കാത്തലിക് സിമിത്തേരിയിൽ (Mary hill Catholic cemetery 8600 N. Milwaukee Ave, Nile's IL) മൃതദേഹം സംസ്ക്കരിക്കും.
വാർത്ത ∙ ജോഷി വള്ളിക്കളം