ADVERTISEMENT

ഡാലസ് ∙ ടെക്സസിലെ പല കൗണ്ടികളിലും വസ്തു നികുതി വർധിപ്പിച്ചതിനെതിരെ പ്രൊട്ടസ്റ്റ് ഫയൽ ചെയ്യണമെന്ന് ഡാലസ് കൗണ്ടി ജഡ്ജി ക്ലെ ജൻങ്കിൻസ്. ഇതിനുള്ള അവസാന തീയതി മേയ് 16 ആണ്. ഈ വർഷം വസ്തു വിലയിൽ 24 ശതമാനം വർധനവ് ഉണ്ടായിട്ടും ഡാലസ് കൗണ്ടിയിലെ നികുതി കൂട്ടിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള ഡാലസ് കൗണ്ടിയിലെ നികുതി വർധിപ്പിക്കാത്ത സാഹചര്യത്തിൽ ടെക്സസിലെ മറ്റു കൗണ്ടികളും ടാക്സ് വർധിപ്പിക്കുന്നതിൽ നിന്നു പിൻതിരിയണം. സംസ്ഥാന അധികൃതർ കൗണ്ടികളുടെ ഫണ്ടിംഗ് വെട്ടികുറക്കുമെന്നതിനാൽ ടാക്സ് കുറക്കുന്നതിന് മറ്റു കൗണ്ടികൾ തയാറാകുന്നില്ല. പല കൗണ്ടി അധികൃതരോടും സ്കൂൾ ഡിസ്ട്രിക്റ്റ് അധികൃതരോടും ഇതിനെ കുറിച്ചു ചർച്ച ചെയ്തെങ്കിലും അവർ ആശങ്കയിലാണെന്ന് ജഡ്ജി പറഞ്ഞു.

സംസ്ഥാനം വസ്തു നികുതി കുറയ്ക്കുന്നതു വരെ എല്ലാവരും പ്രൊട്ടസ്റ്റ് ഫയൽ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com