ADVERTISEMENT

ടാമ്പാ ∙ അമേരിക്കയിലെ ടാമ്പയിൽ റാന്നിക്കാരുടെ കൂട്ടായ്മയ്ക്ക് തുടക്കം. ഫോർട്ട് (ഫ്രണ്ട്സ് ഓഫ് റാന്നി, ടാമ്പ) എന്ന പേരിലാണ് കൂട്ടായ്മ രൂപം കൊണ്ടിരിക്കുന്നത്. ഫ്ലോറിഡയില്‍ റാന്നിക്കാരുടെ ആദ്യ കൂട്ടായ്മയാണ് ഫോർട്ട്.  ഇതിന്റെ ആദ്യപടിയായി മേയ് 14ന് പ്ലാന്റ് സിറ്റിയിലുള്ള ടര്‍ക്കി ക്രീക്കിൽ വച്ച് ആദ്യ കൂട്ടായ്മ നടന്നു. അറുപതിലധികം കുടുംബങ്ങൾ പങ്കെടുത്തു. 

രാവിലെ 10 മണിയ്ക്ക് ആരംഭിച്ച സംഗമം വൈകിട്ട് അഞ്ചോടെ സമാപിച്ചു. റവ. ഫാ. ജോസഫ് എം കുരുവിള മാതാംപറമ്പിൽ അധ്യക്ഷത വഹിച്ചു. പ്രവാസികളായ റാന്നിക്കാർ നാടിന് വേണ്ടി ചെയ്യുന്ന പ്രവർത്തനങ്ങളും സേവനങ്ങളും മാതൃകാപരവും അംഗീകാരയോഗ്യവുമാണെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. 

മന്ത്രി പി. പ്രസാദ്, റാന്നി എംഎൽഎ അഡ്വ. പ്രമോദ് നാരായൺ, രാജു ഏബ്രഹാം എക്സ് എംഎൽഎ, കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ ക്ഷേമ വകുപ്പ് ഡയറക്ടർ റവ. ഡോ. മാത്യൂസ് വാഴക്കുന്നം, ബിജെപി സംസ്ഥാന കൗൺസിലംഗം അനോജ് കുമാർ, പ്രഫ. ഡോ. അന്നമ്മ ജേക്കബ്, റാന്നി വൈക്കം ഹിദായത്തുൽ ജുമാ മസ്ജിദ് മൌലവി  മുഹമ്മദ് ഷാഫി മൗലവി ബാഖവി, സിനിമ സംവിധായകൻ പ്രശാന്ത് മോളിക്കൽ എന്നിവർ വിഡിയോ സന്ദേശങ്ങളിലൂടെ ആശംസകൾ അറിയിച്ചു.  

മാറ്റ് പ്രസിഡന്റ് അരുൺ ചാക്കോ, സംഘാടകൻ സജി കുരുവിള, എ.സി. ജോസഫ്, സാക്ക് മാതാംപറമ്പില്‍ എന്നിവർ പ്രസംഗിച്ചു. ആറു മാസത്തിൽ ഒരിക്കലെങ്കിലും ഒരുമിച്ചു കൂടി പരസ്പരം സ്നേഹം പങ്കിടുമെന്ന് മുഖ്യ സംഘാടകൻ സജി കുരുവിള അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com