ADVERTISEMENT

ന്യൂയോര്‍ക്ക് ∙ ജൂലൈ 21 മുതല്‍ 24 വരെ ഇന്ത്യാനപോളിസിലെ ക്നായി തോമാ നഗറില്‍ നടക്കുന്ന കെസിസിഎന്‍എ കണ്‍വന്‍ഷന്‍റെ ഭാഗമായി കെസിഡബ്ല്യൂഎഫ്എന്‍എയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ലിറ്റില്‍ പ്രിന്‍സ് & പ്രിന്‍സസ്സ് പ്രോഗ്രാമിന്‍റെ ചെയറായി പ്രീത വിശാഖംതറയെയും കോ-ചെയറായി സോണിയ ഓട്ടപ്പള്ളി, സുമ പുറയംപള്ളിയില്‍, സുനിത അപ്പോഴി, ഷീന കിഴക്കേപ്പുറത്ത് എന്നിവരെയും തെരഞ്ഞെടുത്തു. 

കെസിഡബ്ല്യൂഎഫ്എന്‍എ പ്രസിഡന്‍റ് ഡോ. ദിവ്യ വള്ളിപ്പടവിലാണ് ഈ പ്രോഗ്രാമിന്‍റെ കെസിസിഎന്‍എ ലെയ്സണായി പ്രവര്‍ത്തിക്കുന്നത്. ക്നാനായ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന 8 വയസ്സുമുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്കുള്ള വിവിധങ്ങളായ പരിപാടികളാണ് ഈ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്നത്. കെസിഡബ്ല്യൂഎഫ്എന്‍എയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ പരിപാടി കണ്‍വന്‍ഷനിലെ ഒരു മുഖ്യ ആകര്‍ഷണമാണ്. 

കുട്ടികളുടെ സര്‍ഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന എല്ലാവരും ജൂണ്‍ 15നു മുമ്പായി പേരുകൾ റജിസ്റ്റര്‍ ചെയ്യണമെന്ന് പ്രോഗ്രാം ചെയര്‍ പ്രീത വിശാഖംതറ അഭ്യർഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രീത വിശാഖംതറ–845 537 9810, സോണിയ ഓട്ടപ്പള്ളി–708 715 1102, സുമ പുറയംപള്ളില്‍–813 407 3335, സുനിത അപ്പോഴി–818378 9975, ഷീന കിഴക്കേപ്പുറം–647 853 6985, ഡോ. ദിവ്യ വള്ളിപ്പടവില്‍–281 797 6362 എന്നിവരുമായി ബന്ധപ്പെടണമെന്ന് കെസിസിഎന്‍എ എക്സിക്യൂട്ടീവ് കമ്മറ്റിക്കുവേണ്ടി പ്രസിഡന്‍റ് സിറിയക് കൂവക്കാട്ടില്‍ അഭ്യർഥിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com