ADVERTISEMENT

വെസ്‌റ്റ്ചെസ്റ്റർ ∙ വെസ്‌റ്റ്ചെസ്റ്റർ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റും പ്രധാന പ്രവർത്തകരിൽ ഒരാളുമായിരുന്ന  കൊച്ചുമ്മൻ ജേക്കബിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് അസോസിയേഷനും ടെറൻസൺ തോമസ് നേതൃത്വം നൽകുന്ന കാരുണ്യ ചാരിറ്റബിൾ കുട്ടായ്മയും സംയുക്തമായി കൊട്ടാരക്കരയിൽ വീടില്ലത്ത ഒരാൾക് വീട് വെച്ച് നൽകുന്നു.

വീടു നിർമ്മാണത്തിനായി സ്വന്തമായി അത് നിർമിക്കാൻ സാധിക്കാത്ത ആളുകളെ ലക്ഷ്യമിട്ട് വീട് വെച്ച് നൽകാനുള്ള പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഏറ്റവും അർഹരായ ഒരു കുടുംബത്തിന് ആദ്യമായി ഒരു  ഭവനം അനുവദിക്കുക എന്നതാണ് അസോസിയേഷന്റെ ഇപ്പോഴത്തെ ലക്ഷ്യം. 

വ്യക്തി–രാഷ്ട്രീയ–മത ചിന്തകൾക്കതീതമായി മാനുഷിക മൂല്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന നേതൃത്വവും അതിനനുസരിച്ച് പ്രവർത്തിക്കുന്ന പ്രവർത്തകരുമാണ് വെസ്‌റ്റ്ചെസ്റ്റർ മലയാളി അസോസിയേഷന്റെ ശക്തിയും ഊർജ്ജവും. സാമൂഹിക പ്രതിബദ്ധതയുള്ള പല കാര്യങ്ങളും ചെയ്യാൻ അസോസിയേഷന് കഴിഞ്ഞിട്ടുണ്ട്.

നിരവധി കാരുണ്യ പ്രവർത്തനങ്ങൾ നടത്തുകയും പാവപ്പെട്ടവരുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ചിരുന്ന വ്യക്തിത്വമായിരുന്നു കൊച്ചുമ്മൻ ജേക്കബിന്റേത്. രണ്ടു തവണ പ്രസിഡന്റും അസോസിയേഷന്റെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തിരുന്ന അദ്ദേഹം പലർക്കും വീട് വെച്ച് നൽകുകയും ചെയ്തിരുന്നു. കൊച്ചുമ്മൻ ജേക്കബിന്റെ ചരമ വാർഷികത്തിൽ ഇങ്ങനെ  ഒരു പ്രവർത്തനത്തിന് നേതൃത്വം നൽകുവാൻ ടെറൻസൺ തോമസിനെ അസോസിയേഷൻ  ചുമതലപ്പെടുത്തുകയായിരുന്നു. 

കൊച്ചുമ്മൻ ജേക്കബിന്റെ സ്മരണ അസോസിയേഷന്റെ പ്രവർത്തനങ്ങളിൽ എന്നും ഉണ്ടാകും. അദ്ദേഹത്തിന്റെ ചരമ വാർഷികത്തിൽ ഇതിനേക്കാൾ ഉപരി മറ്റൊരു ചാരിറ്റി പ്രവർത്തനം നടത്താനില്ലെന്നും പ്രസിഡന്റ് ഡോ. ഫിലിപ്പ് ജോർജ്, വൈസ് പ്രസിഡന്റ് തോമസ് കോശി, സെക്രട്ടറി ഷോളി കുമ്പിളുവേലിൽ, ട്രഷറർ ഇട്ടൂപ് ദേവസ്യ, ജോയിന്റ് സെക്രട്ടറി കെ.ജി. ജനാർദ്ദനൻ, ട്രസ്റ്റീ ബോർഡ് ചെയർമാൻ  എം.വി . കുര്യൻ എന്നിവർ അഭിപ്രായപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com