ADVERTISEMENT

ഷിക്കാഗോ ∙ മില്ലേനിയം പാർക്കിൽ രാത്രി പത്തുമണിക്കുശേഷം നിയന്ത്രണം ഏർപ്പെടുത്തിയതായി ഷിക്കാഗോ  മേയർ ലോറി ലൈറ്റ്ഫുട്ട് അറിയിച്ചു. ശനിയാഴ്ച ഉണ്ടായ വെടിവയ്പ്പിൽ വിദ്യാർഥി കൊല്ലപ്പെട്ട സാഹചര്യം കണക്കിലെടുത്താണ് നിയന്ത്രണം  ഏർപ്പെടുത്തുന്നതെന്ന്  മേയർ പറഞ്ഞു. മില്ലേനിയം പാർക്കിലേക്ക് കൗമാരക്കാരെ വൈകിട്ട് 6 മണിക്കുശേഷം പ്രവേശിപ്പിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വൈകിട്ട് 6 മുതൽ 10 വരെ കൗമാര പ്രായക്കാർക്ക് പാർക്കിൽ പ്രവേശനം അനുവദിക്കണമെങ്കിൽ കൂടെ മുതിർന്നവർ  ഉണ്ടായിരിക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കി.

അടുത്ത വാരാന്ത്യം മുതൽ ഉത്തരവ് നടപ്പാക്കുമെന്നും മേയർ പറഞ്ഞു. മില്ലേനിയം പാർക്കു പോലുള്ള പൊതുസ്ഥലങ്ങളിലേക്ക് ആളുകൾ വരുന്നത്  വിശ്രമിക്കുന്നതിനും സന്തോഷിക്കുന്നതിനും വേണ്ടിയാണ്. അവിടെ അനിഷ്ഠ സംഭവങ്ങൾ നടക്കുന്നത് ഭീതിജനകമാണെന്നും മേയർ പറഞ്ഞു.

കഴിഞ്ഞ കുറേ വർഷങ്ങളായി സിറ്റിയിൽ കൗമാര പ്രായക്കാർക്ക് രാത്രി 11 മുതൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നുവെന്നും എന്നാൽ ഈ മാസം 21 മുതൽ  ഇത് രാത്രി പത്തുമണിയായിരിക്കുമെന്നും മേയർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com