ADVERTISEMENT

അർകൻസ ∙ അർക്കൻസാസ് പ്രൈമറിയിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥികളായ സാറാ ഹക്കബി (39) ട്രംപിന്റെ പിന്തുണയോടെ മത്സരിച്ചപ്പോൾ എതിർ സ്ഥാനാർഥി ഫ്രാൻസിസ് വാഷ്ബേണിനു കനത്ത പരാജയം. ആകെ പോൾ ചെയ്ത വോട്ടുകളിൽ 288813 (83.1%) സാറാ ഹക്കബിക്കു ലഭിച്ചപ്പോൾ എതിർ സ്ഥാനാർഥിക്ക് 58568(16.9%) വോട്ടുകൾ കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു.

ജോർജിയയിൽ ട്രംപിന്റെ പിന്തുണയോടെ മത്സരിച്ച പെർഡ്യു റിപ്പബ്ലിക്കൻ പ്രൈമറിയിൽ നിലവിലുള്ള ഗവർണർ കെംപിനോടു പരാജയപ്പെട്ടതു ട്രംമ്പിനു വലിയ തിരിച്ചടിയായെങ്കിൽ അർക്കൻസാസിലെ വിജയം ട്രംപിന് അൽപം ആശ്വാസം നൽകിയിട്ടുണ്ട്.

ഡമോക്രാറ്റ് പ്രൈമറിയിൽ ക്രിസ ജോൺ വിജയിയായി. നവംബറിൽ നടക്കുന്ന ഗവർണർ തിരഞ്ഞെടുപ്പിൽ സാറാ ഹക്കബിയും ക്രിസ ജോണും ഏറ്റുമുട്ടും. റെഡ് സ്റ്റേറ്റ് ആയി അറിയപ്പെടുന്ന അർക്കൻസാസിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി അനായാസ വിജയം നേടുമെന്നതു ഉറപ്പാണ്.

ട്രംപിന്റെ പ്രസ് സെക്രട്ടറിയായി വൈറ്റ് ഹൗസിൽ നല്ല പ്രകടനം കാഴ്ചവച്ച സാറാ കാലാവധി പൂർത്തീകരിക്കുന്നതിനു മുൻപു സ്ഥാനം ഒഴിഞ്ഞിരുന്നു. അതിനേക്കാൾ ഉയർന്ന പദവി നേടിയെടുക്കുക എന്നതായിരുന്നു അവരുടെ രാഷ്ട്രീയ ലക്ഷ്യം. മുൻ അർക്കൻസാസ് ഗവർണർ മൈക്ക് ഹക്കബിയുടെ മകൾ എന്ന പരിഗണന കൂടി ലഭിച്ചതു സാറായുടെ വിജയം എളുപ്പമാക്കി. സാറ ഗവർണർ ആകുന്നതോടെ ആദ്യ വനിതാ ഗവർണർ പദവി കൂടി ഇവർക്കു ലഭ്യമാകും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com