ADVERTISEMENT

ഡാലസ് ∙ കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ്  (കെഇസിഎഫ്) ഡാലസ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ബെംഗളൂർ ഭദ്രാസന മെത്രാപ്പൊലീത്തയും, എക്യുമെനിക്കൽ ക്രിസ്ത്യൻ സെന്റർ ബെംഗളൂർ ഡയറക്ടർ ബോർഡ് അംഗവും, സഭാ മാനേജിങ് കമ്മിറ്റി അംഗവും ആയ ഡോ.അബ്രഹാം മാർ സെറാഫിം മെത്രാപ്പൊലീത്തയ്ക്ക് ഊഷ്മള സ്വീകരണം നൽകി. 

എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് ഡാലസ് പ്രസിഡന്റ്  റവ.രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പയുടെ അധ്യക്ഷതയിൽ പ്ലേനോ സെന്റ്. പോൾസ് മലങ്കര ഓർത്തഡോക്സ് ഇടവകയിൽ  കൂടിയ യോഗത്തിൽ റവ.ഫാ.വി.എം തോമസ് കോർ എപ്പിസ്കോപ്പ, സെക്രട്ടറി അലക്സ് അലക്‌സാണ്ടർ, ഷിജു എബ്രഹാം, ഷാജീ എസ്.രാമപുരം ട്രഷറാർ ബിജോയ് ഉമ്മൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com