റവ. ഡോ. വില്‍സണ്‍ വര്‍ക്കിക്ക് ഐപിസി ഈസ്റ്റേണ്‍ റീജിയന്‍ യാത്രയപ്പ് നല്‍കി

farewell-wilson-varkey
SHARE

ന്യുയോര്‍ക്ക് ∙ ഐപിസി ഈസ്റ്റേണ്‍ റീജിയന്‍ കൗണ്‍സില്‍ അംഗവും ന്യുയോര്‍ക്ക് ഇന്ത്യാ ക്രിസ്ത്യന്‍ അസംബ്ലി പാസ്റ്ററുമായ റവ.ഡോ. വില്‍സണ്‍ വര്‍ക്കിക്ക് യാത്രയപ്പ് ഐപിസി ഈസ്റ്റേണ്‍ റീജിയന്‍റെ ആഭിമുഖ്യത്തില്‍ നല്‍കി. ഈസ്റ്റേണ്‍ റീജിയന്‍റെ ന്യുയോര്‍ക്ക് ഏരിയ പ്രാർഥന യോഗത്തിന് സെക്രട്ടറി റവ.ഡോ. ബാബു തോമസ് അധ്യക്ഷത വഹിക്കുകയും, വൈസ് പ്രസിഡന്‍റ് പാസ്റ്റര്‍ മാത്യു ഫിലിപ്പ് മുഖ്യ സന്ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്ന് ക്രമീകരിക്കപ്പെട്ട യാത്രയപ്പ് യോഗത്തിൽ ഈസ്റ്റേണ്‍ റീജിയന്‍ പ്രസിഡന്‍റ് പാസ്റ്റര്‍ ജോസഫ് വില്യംസ് അധ്യക്ഷത വഹിച്ചു.

ഈസ്റ്റേണ്‍ റീജിയന്‍റെ കൗണ്‍സില്‍ അംഗമായും, പ്രെസ്ബെറ്ററി അംഗമായും വില്‍സണ്‍ വര്‍ക്കി സ്തുത്യര്‍ഹമായ സേവനം ചെയ്തതിലുള്ള നന്ദി പ്രസിഡന്‍റും, സെക്രട്ടറിയും, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും, കൗണ്‍സില്‍ അംഗങ്ങളും അറിയിച്ചു. പാസ്റ്റര്‍ വില്‍സണ്‍ വര്‍ക്കിയുടെ സവിഷേതകളെ ഏവരും പ്രശംസിക്കുകയുണ്ടായി. റവ. ഡോ. ഇട്ടി ഏബ്രഹാം പ്രാർഥിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS