റവ. ഡീക്കൻ. ടി.എസ്. വർഗീസിന്റെ സംസ്കാരം ശനിയാഴ്ച

rev-t-s-varghese-obit
SHARE

ഹൂസ്റ്റൺ ∙ ഹൂസ്റ്റൺ സെന്റ് മേരിസ് മലങ്കര യാക്കോബായ സുറിയാനി ദേവാലയ  സ്ഥാപകാംഗമായിരുന്ന ഡീക്കൻ ടി. എസ്. വർഗീസിന്റെ ഭൗതികശരീരം 17ന്  വെള്ളിയാഴ്ച വൈകിട്ട് 5 മുതൽ 9 വരെ സെന്റ് മേരീസ് മലങ്കര യാക്കോബായ പള്ളിയിൽ (4637 W Orem dr, Houston, TX 77045) പൊതുദർശനത്തിന് വയ്ക്കും.18ന് ശനിയാഴ്ച  രാവിലെ 8.30 ന്  ദേവാലയത്തിൽ വച്ച് അഭിവന്ദ്യ യെൽദോ മോർതീത്തോസ് മെത്രാപ്പൊലീത്തായുടെ മുഖ്യകാർമികത്വത്തിൽ നടത്തുന്ന ശുശ്രൂഷകൾക്ക് ശേഷം ഒരു  മണിക്ക് Earthman Resthaven സെമിത്തേരിയിൽ (13102 North Freeway (I 45),Houston, TX 77060) സംസ്കാരം നടക്കും. 

പത്തനംതിട്ട ഓമല്ലൂർ ചീക്കനാൽ താഴേതില്‍ സാമുവേലിന്റെയും മേരിക്കുട്ടിയുടെയും മകനാണ്. ഭാര്യ. ഗ്രേസി വർഗീസ് തിരുവല്ല പുല്ലാട് കൈപിലാലിൽ കുടുംബാംഗമാണ്. മക്കൾ. വിജി, സിൽവി, സിബിൽ. സഹോദരങ്ങൾ. ടി.എസ് സാമുവേല്‍ (ഇന്ത്യന്‍ പാര്‍ലമെന്റ് മുന്‍ സുരക്ഷാ മേധാവി), എ. ടി. സാമുവേല്‍ സിപിഎ (ഹൂസ്റ്റൺ), ഏലിയാമ്മ വർഗീസ് (എറണാകുളം), കുഞ്ഞമ്മ ബേബി (അടൂര്‍).

Live streaming. YouTube/GTV GLOBAL Or www.dreamxmedia.com

വാർത്ത ∙ സജി പുല്ലാട് 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS