മാപ്പ് പോൾ വർക്കി മെമ്മോറിയൽ 56 കാർഡ് ഗെയിം: ന്യൂജഴ്‌സി ടീം ജേതാക്കൾ

map-card-games
SHARE

ഫിലഡൽഫിയ ∙ നോര്‍ത്ത് അമേരിക്കന്‍ മലയാളി സമൂഹത്തില്‍  കലാ കായിക സാമൂഹിക മേഖലകളിൽ  വ്യക്തി മുദ്ര പതിപ്പിച്ച മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലഡൽഫിയയുടെ ആഭിമുഖ്യത്തിൽ ജൂൺ 11 ശനിയാഴ്ച രാവിലെ 8.30 മുതൽ  റെഡ്സ് ബാർ ആൻഡ് ഗ്രില്ലിൽ വച്ച് നടന്ന  പത്താമത് പോൾ വർക്കി മെമ്മോറിയൽ എവർറോളിങ് ട്രോഫി 56  ചീട്ടുകളി മത്സരത്തിൽ ഒന്നാം സമ്മാനമായ ആയിരം ഡോളർ ക്യാഷ് പ്രൈസും ട്രോഫികളും  ബോബി വർഗീസ് ക്യാപ്റ്റൻ ആയുള്ള ന്യൂജഴ്‌സി ടീമും,  രണ്ടാം സമ്മാനമായ എഴുന്നൂറ്റി അമ്പത് ഡോളർ ക്യാഷ് പ്രൈസും ട്രോഫികളും  സക്കറിയ കുര്യൻ ക്യാപ്റ്റൻ  ആയിട്ടുള്ള ഡെലവെയർ ടീമും  മൂന്നാം സ്ഥാനമായ അഞ്ഞൂറ്  ഡോളർ ക്യാഷ് പ്രൈസും ട്രോഫികളും  സുനിൽ നൈനാൻ  (വിൻഡ്‌സർ കാനഡ) ക്യാപ്റ്റനായിട്ടുള്ള  ഡിട്രോയിറ്റ്‌ ടീമും, നാലാം സ്ഥാനമായ മുന്നൂറ്  ഡോളർ ക്യാഷ് പ്രൈസും ട്രോഫികളും  സാബു സ്കറിയ ക്യാപ്റ്റനായിട്ടുള്ള  ഫിലഡൽഫിയാ ടീമും കരസ്ഥമാക്കി.

map-card-games-2

രാജ്യാന്തര 56 ചീട്ടുകളിയുടെ   മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ട്, ബുദ്ധിയും തന്ത്രവും ഭാഗ്യവും മാറ്റുരച്ച  മത്സരത്തില്‍ ഡിട്രോയിറ്റ്, ന്യൂയോർക്ക്, ന്യൂജഴ്‌സി, തുടങ്ങിയ നിരവധി സംസ്ഥാനങ്ങളിൽ നിന്നും കാനഡയിൽ നിന്നും  24 ടീമുകൾ പങ്കെടുത്തു. എല്ലാ ടീമുകളെയും മാപ്പ് പ്രസിഡന്റ് തോമസ് ചാണ്ടി സ്വാഗതം ചെയ്തു. കോവിഡ് കാലത്ത് മരണമടഞ്ഞ മാപ്പിന്റെ മുൻകാല ചീട്ടുകളി പ്രേമികളെ അനുസ്മരിച്ചുകൊണ്ടാണ് ടൂർണമെന്റ് ആരംഭിച്ചത്.

map-card-games-3

ടൂർണമെന്റിൽ വിജയികളായ ടീമുകളും, അതിൽ പങ്കെടുത്തവരും:

ഒന്നാം സ്ഥാനം: ബോബി വർഗീസ് (ന്യൂജഴ്‌സി ടീം ക്യാപ്റ്റൻ)  ജോൺ ഇലഞ്ഞിക്കൽ, ജോൺസൺ, ഫിലിപ്പ്

map-card-games-4

രണ്ടാം റണ്ണർ അപ്പ്: സക്കറിയ കുര്യൻ (ഡെലവെയർ ടീം ക്യാപ്റ്റൻ),  ഫ്രാൻസിസ് (ഡിട്രോയിറ്റ്), തോമസ്,

മൂന്നാം റണ്ണർ അപ്പ്: വിൻഡ്‌സർ കാനഡയിൽ നിന്നെത്തിയ  സുനിൽ നൈനാൻ (ഡിട്രോയിറ്റ്‌ ടീം  ക്യാപ്റ്റൻ),  ജോസ്, ജോസ് (ഡിട്രോയിറ്റ്)

map-card-games-5

നാലാം റണ്ണർ അപ്പ്: സാബു സ്കറിയ (ഫിലഡൽഫിയ ടീം ക്യാപ്റ്റൻ), ജോൺസൺ മാത്യു, സാബു വർഗീസ്.

വാശിയേറിയ മത്സരത്തിന്റെ ഓരോ ഘട്ടത്തിലും ടീമുകൾക്ക് പ്രോത്സാഹനം നൽകുവാൻ അമേരിക്കയുടെയും കാനഡയുടെയും വിവിധ ഭാഗങ്ങളിൽനിന്നും  ചീട്ടുകളി പ്രേമികളായ ധാരാളം സുഹ്യത്തുക്കൾ   ഒത്തുചേർന്നിരുന്നു.

മാപ്പ് പ്രസിഡന്റ്  തോമസ് ചാണ്ടി, സാബു സ്കറിയ(ടൂർണമെന്റ് ചെയർമാൻ), ജോൺസൺ മാത്യു (ജനറൽ സെക്രട്ടറി), കൊച്ചുമോൻ വയലത്ത് (ട്രഷറാർ), ലിബിൻ പുന്നശ്ശേരി(സ്പോർട്ട്സ് ചെയർമാൻ)  ശ്രീജിത്ത് കോമത്ത്,   ജെയിംസ് പീറ്റർ, സ്റ്റാൻലി ജോൺ, തോമസ് എം ജോർജ്, എൽദോ, സജു വർഗീസ്, ഫിലിപ്പ് ജോൺ ,  തോമസ് കുട്ടി വർഗീസ്  എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക 56 ടൂർണമെന്റ് കമ്മിറ്റിയും,  മാപ്പ് കമ്മിറ്റി അംഗങ്ങളും വാശിയേറിയ മത്സരം വൻ വിജയമാക്കാൻ പ്രവർത്തിച്ചു. മാപ്പ് പ്രസിഡന്റ് തോമസ് ചാണ്ടിയും സെക്രട്ടറി ശ്രീജിത്ത് കോമത്തും മത്സരങ്ങൾ  നിയന്ത്രിച്ചു.

map-card-games-6

രാവിലെ 8.30  ന് ആരംഭിച്ച് രാത്രി 1.30 ന് അവസാനിച്ച ത്സരത്തിന്റെ  ഗ്രാന്റ് സ്പോൺസറായ  ഹെഡ്ജ് ന്യൂയോർക്ക് (HEDGE NEWYORK) , രാകേഷ് മൊഹീന്ത്രോ (പ്രൊഡൻഷ്യൽ), ബിനു പോൾ ആൻഡ് ഫാമിലി, ചമാസ് ഡി മിനാസ് ബേക്കറി, ചമാസ് ഡി മിനാസ് സ്‌റ്റീക്ക് ഹൗസ്, ജോസഫ് മാത്യു (ഓൾസ്റ്റേറ്റ്) ബിജു കൊട്ടാരത്തിൽ (എക്സൽ ഓട്ടോ ബോഡി) ഇപാൻമ ബാർ ആൻഡ് ഗ്രിൽ, ലെബലോൻ ബാർ ആൻഡ് ഗ്രിൽ എന്നിവർക്കും ടൂർണ്ണമെന്റിനാവശ്യമായ അതിവിശാലമായ സ്ഥലമൊരുക്കിയ റെഡ്സ് ബാർ ആൻഡ് ഗ്രിൽ മാനേജ്മെന്റിനും പരിപാടിയിൽ പങ്കെടുത്തവർക്കും മാപ്പ് ട്രഷറർ കൊച്ചുമോൻ വയലത്ത് നന്ദി പറഞ്ഞു.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA