അഞ്ചു വയസ്സുകാരൻ കാറില്‍ ചൂടേറ്റു മരിച്ചു

hot-car
SHARE

ഹാരിസ് കൗണ്ടി (ഹൂസ്റ്റൺ) ∙ മൂന്നു മണിക്കൂറോളം കാറിനകത്ത് ഇരുന്ന അഞ്ചു വയസ്സുകാരന് ചൂടേറ്റ് ദാരുണാന്ത്യം. ഹാരിസ് കൗണ്ടിയിലാണ് സംഭവമെന്ന് കൗണ്ടി ഷെറിഫ് പറഞ്ഞു. ഉച്ചയ്ക്ക് 3 മണിയോടെയായിരുന്നു കുട്ടി കാറിനകത്ത് അകപ്പെട്ടത്.

അഞ്ചു വയസ്സുകാരന്റെ അമ്മയും, എട്ടു വയസ്സുള്ള സഹോദരിയും  ജന്മദിനാഘോഷങ്ങൾക്കുള്ള സാധനങ്ങൾ വാങ്ങുന്നതിനാണ് കടയിൽ പോയത്. സാധനങ്ങൾ വാങ്ങി  വീട്ടിൽ എത്തിയ അമ്മ മുൻസീറ്റിലുണ്ടായിരുന്ന മകളെയും കൂട്ടി പുറത്തിറങ്ങി. പുറകിലുള്ള അഞ്ചു വയസ്സുകാരൻ‍ സീറ്റ് ബെൽറ്റ് ഊരി പുറത്തുവരുമെന്നാണ് അമ്മ കരുതിയതെന്ന് പൊലീസ് പറയുന്നു. അങ്ങനെ സാധാരണ ചെയ്യാറുണ്ടെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. എന്നാൽ കാർ വാടകയ്ക്കെടുത്തതായിരുന്നു. അതിന്റെ ഡോർസിസ്റ്റം തകരാറിലായിരുന്നുവെന്ന് മാതാവിനറിയില്ലായിരുന്നു. രണ്ടു മൂന്നു മണിക്കൂർ കഴിഞ്ഞിട്ടും മകനെ കാണാത്തതിനാൽ അന്വേഷിച്ചിറങ്ങിയപ്പോഴാണ് കാറിലിരുന്ന് ചൂടേറ്റു മരിച്ച വിവരം അറിയുന്നത്.

hot-car-death-texas

അപകടമരണമായിരുന്നുവെന്നും, മാതാവിനെതിരെ കേസെടുക്കണോ എന്നതു തീരുമാനിച്ചിട്ടില്ലെന്നും കൗണ്ടി ഷെറിഫ് പറഞ്ഞു. കാറിൽ കുട്ടികളുമായി സഞ്ചരിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

English Summary : 5 year old Texas boy,dies in hot car as mother prepared sister’s birthday party

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA